അര്‍ജന്റീനയുടെ പിന്മാറ്റം, നിര്‍ണായകമായത് മെസ്സിയുടെ നിലപാട്

0

ജറുസലേം: (www.k-onenews.in) ഇസ്രായേലിനെതിരായ സൗഹൃദ മത്സരം ഉപേക്ഷിക്കാനുളള അര്‍ജന്റീനയുടെ തീരുമാനത്തിന് പിന്നില്‍ നിര്‍ണായകമായത് സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഉറച്ച നിലപാട്. സൗഹൃദ മത്സരവുമായി അര്‍ജന്റീന അധികൃതര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കളിക്കാന്‍ വിട്ടുനില്‍ക്കേണ്ടി വരുമെന്ന് വരെ മെസ്സി നിലപാട് കടുപ്പിച്ചതായാണ് സൂചന.

ഇതോടെ മത്സരം ഉപേക്ഷിക്കാനല്ലാതെ മറ്റൊരു വഴിയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മുന്നിലുണ്ടായിരുന്നില്ല. ലോകശക്തിയായ ഇസ്രായേലിന്റെ അപ്രീതി പിടിച്ചുപറ്റുന്നത് കരിയറിൽ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമെന്നറിഞ്ഞിട്ടും നിലപാടുകളാണ് തങ്ങൾക്ക് പ്രധാനം എന്ന് മെസ്സിയും കൂട്ടുകാരും ഇതോടെ തെളിയിച്ചിരിക്കുകയാണ്.

ഇസ്രായേല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70-ാം വാര്‍ഷികത്തിലാണ് ജറുസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ ലോകകപ്പ് സന്നാഹ മത്സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. മത്സരം തങ്ങളോടുളള വെല്ലുവിളിയാണെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് പലസ്തീനിലും ലോകവ്യാപകമായും കുറച്ച് ദിവസങ്ങളായി നടന്നു വരുന്നത്.

അര്‍ജന്റീനയിലും ഇസ്രായേലുമായുള്ള മത്സരത്തിനെതിരെ വന്‍ പ്രതിഷേധം നടന്നിരുന്നു. ലോകകപ്പ് മത്സരത്തിലടക്കം തങ്ങളുടെ ടീമിന്റെ പിന്തുണ കുറയുമോ എന്ന ആശങ്കയുളളതിനാലാണ് മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സൗഹൃദ മത്സരത്തില്‍ നിന്ന് പിന്‍മാറിയ വിവരം ഔദ്യോഗികമായി അര്‍ജന്റീന ടീം അറിയിച്ചിട്ടില്ല. ഇസ്രായേല്‍ എംബസിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ചര്‍ച്ചകള്‍ നടന്ന് വരികയാണെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനിയന്‍ വക്താക്കളുമായി ടെലിഫോണില്‍ സംസാരിച്ചതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നു. മത്സരം മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ഇസ്രായേലിന് അത് കനത്ത തിരിച്ചടിയാകും. പലസ്തീന്‍ പോരാട്ടത്തിന്റെ വിജയവും.

മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ലോകകപ്പിനെത്തുന്ന ടീമുകളിൽ ഒരു സന്നാഹമത്സരം പോലും കളിക്കാതെയെത്തുന്ന ടീമായി മാറിയിരിക്കുകയാണ് അർജന്റീന.

LEAVE A REPLY

Please enter your comment!
Please enter your name here