‘എല്‍ഡിഎഫ് സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്‌നേഹം കാപട്യം’; മുസ്ലീം ലീഗ്

0

മലപ്പുറം:(www.k-onenews.in) എല്‍ഡിഎഫ് സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് മുസ്‌ലിം ലീഗ്. പല മൗലിക വിഷയങ്ങളില്‍പോലും പിന്നാക്ക, ദലിത് വിരുദ്ധ സമീപനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ലീഗ് കുറ്റപ്പെടുത്തി. മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് നേതാക്കള്‍ വിമര്‍ശനമുയര്‍ത്തിയത്.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം അതിന്റെ പ്രകടമായ ഉദാഹരണമാണ്. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ തകര്‍ക്കാനാണ് യഥാര്‍ഥത്തില്‍ സി.പി.എം ശ്രമിക്കുന്നത്. ഇടതുപക്ഷം ദീര്‍ഘകാലം ഭരിച്ച ബംഗാളില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ എന്താണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയതാണ്. വരാനിരിക്കുന്ന പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധ സര്‍ക്കാറിനെതിരായ വികാരം പ്രതിഫലിക്കുമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കം അതിന്റെ പ്രകടമായ ഉദാഹരണമാണ്.

ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളെ തകര്‍ക്കാനാണ് യഥാര്‍ഥത്തില്‍ സി.പി.എം ശ്രമിക്കുന്നത്. ഇടതുപക്ഷം ദീര്‍ഘകാലം ഭരിച്ച ബംഗാളില്‍ മുസ്‌ലിം പിന്നാക്കാവസ്ഥ എന്താണെന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയതാണ്. വരാനിരിക്കുന്ന പാര്‍ലമന്റെ് തെരഞ്ഞെടുപ്പില്‍ ജനവിരുദ്ധ സര്‍ക്കാറിനെതിരായ വികാരം പ്രതിഫലിക്കും.

പുറമേക്ക് ന്യൂനപക്ഷത്തോടൊപ്പമാണെന്ന് നടിക്കുകയും എന്നാല്‍ സുപ്രധാന വിഷയങ്ങളില്‍ പോലും അവരെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുകയുമാണ് ഇടതുപക്ഷം ചെയ്യുന്നതെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here