ഓഖി ഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല, ഉപയോഗിക്കുകയുമില്ല; രമേശ് ചെന്നിത്തലക്ക്‌ മറുപടിയുമായി മുഖ്യമന്ത്രി

0

തിരുവനന്തപുരം: (www.k-onenews.in) ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ചോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വന്തമായി നിലപാടുവേണം. ഓഖി ദുരിതാശ്വാസഫണ്ട് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ല, ഉപയോഗിക്കുകയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഓഖി ദുരന്തത്തില്‍ 107 കോടി രൂപയുടെ ഫണ്ടാണ് ലഭിച്ചത്. 65.68 കോടിരൂപ ചെലവഴിച്ചു. 84.90 കോടി രൂപ ചെലവുവരുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കേന്ദ്ര ഫണ്ട് അടക്കം 201.69
കോടിരൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു പൈസപോലും മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടില്ല, ചെലവഴിക്കുകയുമില്ല’ മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എന്താണ് പറ്റുന്നതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എല്ലാം പഠിച്ച് കാര്യം പറയുന്ന ആളായിരുന്നു അദ്ദേഹം. വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷമാകില്ല എന്ന് ആരോ ഉപദേശിച്ചതുപോലെയുണ്ട്. വിമര്‍ശനം ഉന്നയിക്കാനായി മാത്രം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെ വിമര്‍ശിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here