കൊലപാതകികള്‍ക്കുവേണ്ടി വാദിക്കുന്നത് ബിജെപി യുടെ സംസ്ഥാന പ്രസിഡന്റാണ്; രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി എന്‍.എ നെല്ലിക്കുന്ന്

0

കാസര്‍കോട്: (www.k-onenews.in) രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്. കൊലപാതകങ്ങളെ അപലപിക്കുകയും അതിനു മുതിരുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അതേ ബി.ജെ.പി തന്നെ പ്രതികളെ പരസ്യമായി സഹായിക്കുകയാണെന്നാണ് നെല്ലിക്കുന്ന് പറഞ്ഞത്.

കാസര്‍കോട് ചൂരി മീപ്പൂഗുരിയില്‍ ആര്‍.എസ്.എസ് കുത്തിക്കൊന്ന സാബിത്തിന്റെ വിഷയം എടുത്തു പറഞ്ഞാണ് നെല്ലിക്കുന്ന് ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്. സാബിത്ത് കൊലപാതകക്കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയാണെന്നും കൊലപാതകത്തെ എതിര്‍ക്കുന്നവരാണെങ്കില്‍ എന്തിനാണ് പ്രതികള്‍ക്കുവേണ്ടി കേസ് വാദിക്കുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

‘കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ നടക്കാന്‍ പാടില്ല, അത്തരക്കാരെ ഒറ്റപ്പെടുത്തണം എന്നതാണ് ബി.ജെ.പിയുടെ നിലപാടെങ്കില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്ക് അയാള്‍ ആ കേസ് ഏറ്റെടുക്കാന്‍ പാടിലല്ലോ. ‘ അദ്ദേഹം ചോദിക്കുന്നു.

ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇത്തരം കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തു വരുന്നത്. എന്നാല്‍ അവര്‍ക്കുവേണ്ടി കേസ് വാദിക്കാന്‍ ലക്ഷങ്ങള്‍ കൈപ്പറ്റുന്ന അഭിഭാഷകര്‍ മുന്നോട്ടുവരുന്നത് ഈ കൊലപാതകത്തിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ വ്യക്തമാക്കുന്നതാണ്. ഉന്നതരെക്കൂടി പുറത്തുകൊണ്ടുവരുന്ന തരത്തിലായിരിക്കണം അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

‘കാസര്‍കോട് ഇതുവരെ നടന്ന കൊലപാതകങ്ങളില്‍ കുറേ നിരപരാധികള്‍ കൊലചെയ്യപ്പെട്ടു. ഈ കേസുകളില്‍ പ്രതികളായ ആളുകളുടെ സാമ്പത്തിക ചുറ്റുപാട് വളരെ പിന്നോക്കമാണ്. ജോലിയില്ല, സാമ്പത്തിക ഭദ്രതയില്ല. ദരിത്രമായ കുടുംബങ്ങളില്‍ നിന്നുള്ള ആളുകളാണ്. എന്നാല്‍ അവര്‍ക്ക് കേസു വാദിക്കാന്‍ വേണ്ടി വരുന്നത് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകര്‍. ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ അവര്‍ സുഖജീവിതം നയിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അവരല്ല അവര്‍ക്കു പിന്നില്‍ മറ്റാരോ ആണ് ഇത്തരം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇത്തരം കൊലപാതകങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവരെക്കൂടി പുറത്തുകൊണ്ടുവരുന്ന അന്വേഷണം വേണം’ അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here