ക്രിസ്റ്റ്യാനോയുടെ ശരീരം 20 വയസുകാരന്റേതിന് തുല്ല്യമെന്ന് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട്

0

33കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഇരുപതുകാരന്റെ ശാരീരിക ക്ഷമതയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. യുവന്റസില്‍ നടത്തിയ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് റൊണാള്‍ഡോയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. (www.k-onenews.in)

ഏഴ് ശതമാനമാണ് റൊണാള്‍ഡോയുടെ ബോഡി ഫാറ്റ്, 10 ശതമാനമാണ് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരത്തിന്റെ ശരാശരി അളവ്. 50 ശതമാനമാണ് ശരീരത്തില്‍ മസില്‍ മാസ്, 46 ശതമാനമാണ് ശരാരശരി താരത്തിന്റെ മസില്‍ മാസ്.

കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ താരം ക്രിസ്റ്റ്യാനോയായിരുന്നു. മണിക്കൂറില്‍ 33.98 കിലോമീറ്റര്‍ 33.98 വേഗത്തിലായിരുന്നു ക്രിസ്റ്റിയാനോ ഓടിയത്. 19കാരനായ എംബാപ്പെയാക്കാള്‍ വേഗമുണ്ടായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്.

വന്‍തുകയ്ക്ക് ക്രിസ്റ്റിയാനോയെ യുവന്റസിലെടുത്തത് മണ്ടത്തരമായെന്നും റഷ്യന്‍ ലോകകപ്പ് ക്രിസ്റ്റ്യാനോയുടെ അവസാനത്തേതായിരിക്കുമെന്നും ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തിയിരുന്നു. പ്രവചനങ്ങളെല്ലാം തെറ്റാകാന്‍ പോകുകയാണെന്നാണ് ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here