ദുരിതപ്പേമാരി പെയ്യുന്ന കേരളത്തിന് ആശ്വാസവാക്കുകളുമായി സ്പാനിഷ് ഫുട്ബോൾ ക്ലബ്, നന്ദിയറിയിച്ച് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ

0

ഐബാർ: (www.k-onenews.in) സംസ്ഥാനം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ മഴക്കെടുതിയും പ്രളയവുമാണ് കേരളം ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. തോരാതെ പെയ്യുന്ന മഴയും ഉരുൾപൊട്ടലും കരകവിഞ്ഞൊഴുകുന്ന പുഴകളും ചേർന്ന് എൺപതിലധികം ജീവനുകളാണ് ഇതുവരെ അപഹരിച്ചത്. നിരവധി പേരാണ് പല സ്ഥലങ്ങളിലും പുറം ലോകവുമായി ബന്ധപ്പെടാനാവാതെ കുടുങ്ങിക്കിടക്കുന്നത്. നഷ്ടങ്ങൾക്ക് പകരം വക്കാൻ ഒന്നുമാവില്ലെങ്കിലും കേരളത്തിന് ആശ്വാസവാക്കുകളുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇവരുടെ കൂട്ടത്തിൽ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കയാണ് സ്പാനിഷ് ലീഗിൽ കളിക്കുന്ന കുഞ്ഞൻ ടീമായ എസ്ഡി ഐബാർ. കേരളത്തിലെ ദുരിതപ്പെയ്ത്തിന് ഹൃദയം തുറന്ന് സാന്ത്വനമറിയിച്ചാണ് ലാലിഗ ക്ലബ് ആരാധകരുടെ മനസിലിടം നേടിയത്.

Happy Independence Day India

Namaste India 🇮🇳 Find out how ‘1947’ is special for us too.Pedro León has a special message for our followers in India. #HappyIndependenceDayIndia

Posted by SD Eibar on Tuesday, 14 August 2018

നിരവധി യൂറോപ്യൻ ടീമുകളാണ് ഇന്നലെ ഇന്ത്യൻ ആരാധകർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. ബാഴ്സലോണ, ലിവർപൂൾ, ആഴ്സനൽ, ടോട്ടനം എന്നീ പ്രമുഖ ടീമുകളെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ഇവർക്കൊപ്പം ഐബാർ ടീമും ഇന്ത്യയിലെ ആരാധകർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിരുന്നു. അതിനടിയിൽ കമൻറായാണ് കേരളത്തിന്റെ ദുരിതത്തിൽ അവർ സ്വാന്തനം അറിയിച്ചത്. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളത്തിന്റെ നിലവിലെ സ്ഥിതി അത്ര മികച്ചതല്ലെന്ന് അറിയാമെന്നും എത്രയും പെട്ടെന്നു തന്നെ പൂർവ്വ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ഐബാർ ഇട്ട കമന്റിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലേയും കേരളത്തിലെയും നിരവധി ഫുട്ബോൾ ആരാധകർ ഇതിനു നന്ദി അറിയിച്ചിട്ടുമുണ്ട്.

ലാലിഗയിലെ ഏറ്റവും കുഞ്ഞൻ ടീമുകളിലൊന്നാണ് ഐബാർ. കേരള ബ്ലാസ്‌റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുന്ന കൊച്ചി സ്റ്റേഡിയത്തിന്റെ ഏഴിലൊന്നു വലിപ്പം മാത്രമാണ് അവരുടെ സ്റ്റേഡിയത്തിനുള്ളത്. ആകെ 6500 പേർക്കിരിക്കാവുന്ന സ്റ്റേഡിയവും ചെറിയൊരു ടീമും വെച്ച് കഴിഞ്ഞ തവണ ലാലിഗയിൽ ഒൻപതാം സ്ഥാനത്തെത്താൻ അവർക്കു കഴിഞ്ഞു. എന്തായാലും ലാലിഗയിലെ ഒരു കുഞ്ഞൻ ടീം കേരളത്തെ ഓർത്തതിൽ ആരാധകർ സന്തോഷത്തിലാണ്. വരുന്ന സീസണിൽ ഐബാറിനു യൂറോപ്യൻ യോഗ്യത നേടാനാവട്ടെയെന്നാണ് ആരാധകർ ആശംസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here