നിപ വൈറസ്: വ്യാജപ്രജരണം ഒഴിവാക്കണം; ഇന്ത്യന്‍ സോഷ്യല്‍ ഫോറം

0
ദമ്മാം: (www.k-onenews.in) കേരളത്തില്‍ പടര്‍ന്നു വരുന്ന മാരകമായ നിപ വൈറസ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഇതിനെ പ്രതിരോതിക്കാന്‍ ജനങ്ങളും സര്‍ക്കാരും മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെനറും ഒരുമിച്ച് നിന്നു പ്രവര്‍ത്തിക്കേണ്ട ഈ  സാഹചര്യത്തില്‍, ജനങ്ങള്‍ അനാവശ്യമായ ഊഹാപോഹങ്ങള്‍ സൃഷ്ടിച്ച് വിവിത രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക്  പ്രയാസമുണ്ടാക്കുന്ന  രീതിയില്‍ ‘കേരളത്തിലുള്ളവര്‍ക്ക് യാത്രാവിലക്ക്’ എന്ന തരത്തിൽ സോഷ്യല്‍ മീഡിയ വഴിയുള്ള  കുപ്രചരണങ്ങളില്‍ നിന്നും പ്രവാസികൾ വിട്ടുനില്‍ക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം നാബിയ ബ്രാഞ്ച് അഭ്യർത്ഥിച്ചു. യോഗത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കോയ കൊടുവള്ളി(പ്രസി.), ഫൈസല്‍ പാലക്കാട്(ജന. സെക്ര.), മുസ്തഫ എടപ്പാള്‍(ട്രഷ.), ഹനീഫ മാഹി(വൈസ്. പ്രസി), അജുമുദ്ദീന്‍ തൃശൂര്‍(ജോ. സെക്ര.) സിറാജ് ശാന്തിനഗര്‍, ഖാലിദ്‌ ബാഖവി തിരുവനന്തപുരം തിരഞ്ഞെടുപ്പ്  നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here