ഫേസ് ബുക്ക് പോസ്റ്റ്; പാർട്ടി പ്രവർത്തകനല്ല: എസ്ഡിപിഐ

0

കാസർകോട്: (www.k-onenews.in) മഹാരാജാസ് സംഭവത്തിൽ അഭിമന്യുവിന്റെ പിതാവിനേയും അധ്യാപികയേയും മോശമാക്കി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കോപ്പയിലെ ബഷീർ മുട്ടത്തോടിയെന്ന വ്യക്തി പാർട്ടി പ്രവർത്തകനല്ലെന്നും അദ്ദേഹത്തിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും നിലവിൽ അയാൾ മുസ്ലിം ലീഗ് പ്രവർത്തകനാണെന്നും എസ്.ഡി.പി.ഐ മധൂർ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു
കാളപെറ്റന്ന് കേട്ടാൽ കയറെടുക്കുന്ന സമീപനമാണ് എസ്.ഡി.പി.ഐയുടെ .വിഷയത്തിൽ ചിലപത്രക്കാർക്കെന്നും പാർട്ടിയെ അപകീർത്തിക്കുന്ന നടപടികളിൽ നിന്നും മാധ്യമ സുഹൃത്തുക്കൾ മാറി നിൽക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകാൻ പാർട്ടി നിർബന്ധമാവുമെന്നും കമ്മിറ്റി പറഞ്ഞു
പഞ്ചായത്ത് പ്രസിഡന്റ് സകരിയ മുട്ടത്തോടി അദ്യക്ഷത വഹിച്ചു
ബിലാൽ ചുരി, മുഹമ്മദ് കരിമ്പളം, ഇസ്ഹാഖ് അറന്തോട്, ബഷീർ ബി.ടി.റോഡ്, ഷരീഫ് ബട്ടംപാറ, സഹദ് ഉളിയത്തടുക്ക സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here