മഹാരാഷ്​ട്രയിൽ സംഘപരിവാർ നേതാവ് ബോംബുമായി പിടിയില്‍; വീട്ടിൽ നിന്ന് വൻ സ്​ഫോടക വസ്​തുശേഖരം പിടിച്ചെടുത്തു

0

മുംബൈ: (www.k-onenews.in) മഹാരാഷ്​ട്രയിൽ ഹിന്ദു തീവ്രവാദ സംഘടന നേതാവ് വൈഭവ്​ റൗട്ട്​​ ബോംബുമായി അറസ്​റ്റിൽ. മഹാരാഷ്​ട്ര തീവ്രവാദ വിരുദ്ധ സേനയാണ്​ ഇയാളെ പാൽഗർ ജില്ലയിലെ നലാസ്​പോരയിൽ നിന്ന് അറസ്​റ്റ്​ ചെയ്​തത്​. ഹിന്ദു ഗോവിന്ദ്​ രക്ഷാസമിതിയിലെ അംഗമാണ്​ വൈഭവ്​.

അറസ്​റ്റിന്​ ശേഷം വൈഭവി​​െൻറ വീട്ടിൽ മഹാരാഷ്​​്ട്ര തീവ്രവാദ വിരുദ്ധസേന റെയ്​ഡ്​ നടത്തി. റെയ്​ഡിൽ വൻ സ്​ഫോടക വസ്​തുശേഖരം പിടിച്ചെടുത്തിട്ടുണ്ട്​. മുംബൈയിലേക്ക്​ ​കൊണ്ടുപോയ വൈഭവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന്​ അധികൃതർ അറിയിച്ചു.

2008 സെപ്​തംബർ 20ന്​ നാസിക്​ ജില്ലയിലെ മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ മാൽഗോൺ നഗരത്തിൽ നടത്തിയ സ്​ഫോടത്തിൽ ഇയാൾക്ക്​ പങ്കുണ്ടെന്നാണ്​ റിപ്പോർട്ട്​. സ്​ഫോടനത്തിൽ ആറ്​ പേർ കൊല്ലപ്പെടുകയും 101 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here