മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍മോചിതയായി

0

കണ്ണൂര്‍: (www.k-onenews.in) മൂന്നുവര്‍ഷത്തെ വിചാരണത്തടവിന് ശേഷം മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. ഷൈനയ്‌ക്കെതിരെ ചുമത്തിയ പതിനേഴ് കേസുകളിലും കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ജയില്‍മോചിതയായത്.

ജനകീയ പോരാട്ടത്തിന്റെ പക്ഷത്ത് നിന്നു എന്ന ഒറ്റക്കാരണത്തിനാണ് 17 യു.എ.പി.എ കേസുകള്‍ തനിക്കെതിരെ ചുമത്തിയതെന്നും ഈ കേസുകളില്‍ യാതൊരു തരത്തിലുള്ള തെളിവുകളും തനിക്കെതിരെ ഉണ്ടായിരുന്നില്ലെന്നും ഷൈന പറഞ്ഞു.

തന്നെ മൂന്നരവര്‍ഷം ജയിലിലിടാന്‍ കെട്ടിച്ചമച്ച കേസുകളാണ് എല്ലാം. ഈ മൂന്നരവര്‍ഷം തങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ഇപ്പോള്‍ മോചനത്തിന് ശ്രമിക്കുകയും ചെയ്തതിന് എല്ലാവര്‍ക്കും നന്ദിയും അഭിവാദ്യവും അര്‍പ്പിക്കുന്നതായും ഷൈന പറഞ്ഞു.

2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ Q ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രൂപേഷ് ഇപ്പോഴും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നു ഷൈനയ്‌ക്കെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്തതിന് ശേഷം 17 കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here