രോഗം തളർത്തിയ എരുതുംകടവിലെ ഹസൈനാറിന്റെ രക്ഷകരായി കാസർകോട് ഡോൺസ് കൂട്ടായ്മ

0

കാസർകോട്: (www.k-onenews.in) മാരകമായ ക്ഷയരോഗം പിടിപെട്ട് നരകയാതന അനുഭവിച്ച് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും തള്ളി നീക്കുകയായിരുന്നു എരുതുംകടവിലെ ഹസൈനാർ.

ശ്വാസകോശ തകരാർ മൂലം ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താലാണ് ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്.

സിലിണ്ടറിന് ദിവസവും 1000 രൂപയുടെ ഭീമമായ ചിലവ് ഒരു വരുമാന മാർഗങ്ങളുമില്ലാത്ത ഹസൈനാറിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

വിധി സമ്മാനിച്ച ദുരിതങ്ങളോട് പൊരുതുന്ന ഹസൈനാറിന് ആശ്വാസമായെത്തിയിരിക്കുകയാണ് കാസർകോട് ഡോൺസ് ഗ്രൂപ്പ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ.

റമളാൻ മാസം സ്വരൂപിച്ച രൂപ ഗ്രൂപ്പ് അംഗങ്ങളായ ഹാരിസ് ബെദിര, ഫൈസൽ കോളിയടുക്കം, ഷംസു എന്നിവർ ഹസൈനാറിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here