വിവിധ കാരുണ്യ പ്രവർത്തനങ്ങളോടെ എരിയാൽ മുസ്ലിം ലീഗ്‌ റംസാൻ റിലീഫ്‌ നടത്തി

0

എരിയാൽ: (www.k-onenews.in) വിവിധ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌ മുസ്ലിം ലീഗ്‌ എരിയാൽ പത്താം വാർഡ്‌ കമ്മിറ്റി ജി സി സി – കെ എം സി സിയുടെ സഹകരണത്തോടെ റംസാൻ റിലീഫ്‌ പ്രവർത്തനം നടത്തി

എരിയാൽ അക്കര മദ്രസ്സയിൽ നടന്ന ചടങ്ങ്‌ വാർഡ്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ പടിഞ്ഞാർ സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ്‌ ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്തു
റിലീഫിന്റെ ഭാഗമായി ചികിത്സാ , വീട്‌ പുനദ്ധാരണ ധന സഹായം, 2 പേർക്ക്‌ സ്വയം തൊഴിൽ കണ്ടെത്തുന്നതുനുളള ഉപകരണം, 40 കുടുംബങ്ങൾക്ക്‌ ഭക്ഷണ കിറ്റ്‌, എന്നിവ നൽകി.

എം എസ്‌ എഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്ക്‌ സ്കൂൾ കിറ്റും കുടയും നൽകി
നിർദ്ദന കുടുംബങ്ങൾക്കുളള ഭക്ഷണ കിറ്റ്‌ ജില്ലാ മുസ്ലിം ലീഗ്‌ സെക്രട്ടറി പി എം മുനീർ ഹാജി വാർഡ്‌ മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറി ഇ എം ഷാഫിക്കും തയ്യൽ മെഷിൻ വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‌ എ എ ജലീൽ വാർഡ്‌ മുസ്ലിം ലീഗ്‌ കമ്മിറ്റി ട്രഷ്‌റർ പോസ്റ്റ്‌ ഹുസൈനും പഞ്ചായത്ത്‌ ബൈത്തുറഹ്മ ഫണ്ടിലേക്കുളള വാർഡ്‌ കമ്മിറ്റിയുടെ വിഹിതം മുസ്ലിം ലീഗ്‌ സംസ്ഥാന കൗൺസിലർ അൻവർ ചേരങ്കൈ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ കെ ബി കുഞ്ഞാമുവിനും ചികിത്സ ധന സഹായം കർഷക ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൻസൂർ അക്കര വാർഡ്‌ വൈസ്‌ പ്രസിഡന്റ്‌ അരമന അഷ്‌റഫിനും വീട്‌ പുനരുദ്ധാരണ ഫണ്ട്‌ ജിദ്ദ കെ എം സി സി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജാഫർ അക്കര പ്രവാസി ലീഗ്‌ ജില്ലാ സെക്രട്ടറി എ പി ജാഫറിനും ചന്ദ്രികാ വരി സംഖ്യ ഖത്തർ കെ എം സി സി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഹാരിസ്‌ എരിയാൽ മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റിനും ചടങ്ങിൽ വെച്ച്‌ കൈമാറി.

ചടങ്ങിൽ എരിയാൽ മുഹമ്മദ്‌ കുഞ്ഞി, മുജീബ്‌ കമ്പാർ, കെ ബി മുനീർ, ഷംസു മാസ്കൊ, സർഫറാസ്‌ ചേരങ്കൈ, അബ്ദുൽ റഹ്മാൻ കെൽ, ഹമ്രാസ്‌ എരിയാൽ, ഷംസു എരിയാൽ, അസൈനാർ കുളങ്കര, എ എ ഷരീഫ്‌, മുബീൻ എന്നിവർ സംസാരിച്ചു അബു നവാസ്‌ സ്വാഗതവും ഇ എം ഷാഫി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here