മിഠായിത്തെരുവില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശങ്ങള്‍ക്കൊടുവിൽ കലാപാഹ്വാനത്തിന് കേസെടുത്തു

0

കോഴിക്കോട്: (www.k-onenews.in) ഹര്‍ത്താല്‍ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ അടിച്ചുതകര്‍ക്കുകയും പൊലീസിനെ ആക്രമിക്കുകയും പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തു.

153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണ സംഭവങ്ങളില്‍ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടേയും ആര്‍.എസ്.എസിന്റേയും സജീവ പ്രവര്‍ത്തകരാണ് പ്രതികളെന്ന് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മിഠായിത്തെരുവിനകത്തെ വി.എച്ച്.പി ഓഫീസിനുള്ളില്‍ നിന്ന് പ്രതികള്‍ കലാപാഹ്വാനം നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ പ്രതികള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റം ചുമത്തിയിരുന്നില്ലെന്നും തെളിവുകളുണ്ടായിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here