ജി.വി.എച്ച്.എസ്. ഇരിയണ്ണി 2002 എസ്.എൽ.എൽ.സി. ബാച്ച് അഞ്ച് ടി.വി.കൾ കൈമാറി

0
0

ബോവിക്കാനം:(www.k-onenews.in)കോവിഡ് 19 പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കി ഇരിയണ്ണി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 2002എസ്.എസ്.എൽ.സി. ബാച്ച് മാതൃകയായി.

  നിർദ്ധന വിദ്യാർത്ഥി  കളുടെ  പഠനാവശ്യത്തിന് അഞ്ച് ടെലിവിഷനുകളും ഡിഷ്കണക്ഷനുമാണ്
കൂട്ടായ്മ വിതരണം ചെയ്തത്.

മല്ലം വർഡിലെ അമ്മങ്കോട് ഇസ്സത്ത് നഗറിൽ ജി.വി.എച്ച്.എസ്. ഇരിയണ്ണി മുൻ പ്രധാന അധ്യാപകൻ കുഞ്ഞിരാമൻ മാസ്റ്റർ,ജനാർദ്ദനൻ മാസ്റ്റർ എന്നിവർ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തിന് കൈമാറി ഉൽഘാടനം ചെയ്തു.    ഇരിയണ്ണി കൊളത്തിങ്കൽ,കാനത്തൂർ,വട്ടംതട്ട ചിറക്കാൽ എന്നീ പ്രദേശങ്ങളിൽ TV വിതരണം ചെയ്തു.

സ്വരാജ് കാനത്തൂർ,അഹമ്മദ് ഇർഷാദ്,ശ്രീരാജ് വട്ടംതട്ട, രാഗേഷ് വീട്ടിയടുക്കം,ഷാജു പേരടുക്കം, ധനേഷ് കൊടവഞ്ചി,ധന്യരാജ് പയോലം,ഗിരീഷ് പേരടുക്കം,നൗഷാദ് പൊവ്വൽ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here