നാലു ദിവസം മുമ്പ് കാണാതായ ജാസിറിന്റെ മൃതദേഹം കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി

0

കാസർഗോഡ് :(www.k-onenews.in)സ്‌കൂളിലെ യാത്രയയപ്പ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.

കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിറിനെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കളനാട് റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയത്.

ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ ജാസിറിനെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്. (www.k-onenews.in)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അതേസമയം മരണവിവരം മറച്ചുവെച്ച
ദൃക്സാക്ഷികളായ രണ്ടു കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ ഇപ്പോൾ കഴിയില്ലെന്നും പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.വിവരമറിഞ്ഞ് വന്‍ ജനകൂട്ടവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here