ഛത്തീസ്ഗഢില്‍ ബിജെപി എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; എംഎല്‍എ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

0

ദണ്ഡേവാഡ:(www.k-onenews.in) ഛത്തീസ്ഗഢിലെ ദണ്ഡേവാഡയില്‍ ബി.ജെ.പി എം.എല്‍.എ ഭീമ മണ്ഡവി സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ആക്രമണത്തില്‍ എം.എല്‍.എയും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. എം.എല്‍.എയുടെ വാഹനം കടന്നു പോകുമ്പോള്‍ മാവോയിസ്റ്റുകള്‍ റോഡില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു വാഹന വ്യൂഹം കടന്ന് പോകുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.

രണ്ടാമത്തെ കാറിലാണ് എം.എല്‍.എ ഉണ്ടായിരുന്നത്. ആദ്യ വാഹനത്തെ ലക്ഷ്യം വെച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എം.എല്‍.എയുടെ വാഹനത്തിന് നേരെ വെടിവെയ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

കുവാകൊണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശ്യാംഗിരി എന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

സംഘര്‍ഷമേഖലയായതിനാല്‍ യാത്രയ്ക്ക് മെയിന്‍ റോഡുകളെ ആശ്രയിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും എന്നാല്‍ എം.എല്‍.എയുടെ വാഹനവ്യൂഹം എളുപ്പമാര്‍ഗം വഴി പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ബി.ജെ.പിയുടെ ദണ്ഡേവാഡ എം.എല്‍.എയാണ് ഭീമ മണ്ഡവി

LEAVE A REPLY

Please enter your comment!
Please enter your name here