‘ഒരു മിനിറ്റില്‍ പണിതത് 84 കക്കൂസോ? മോദിയുടെ തള്ളിനെ പൊളിച്ചടക്കി തേജ്വസി യാദവ്

0

ബിഹാർ: (www.k-onenews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പൊളിച്ചെടുക്കി ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജ്വസി യാദവ്. 8.5 ലക്ഷം ടോയ്‌ലെറ്റ് ഒരാഴ്ച്ച കൊണ്ട് ബിഹാറില്‍ നിര്‍മ്മിച്ചതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനെതിരെയാണ് തേജ്വസി രംഗത്ത് വന്നിരിക്കുന്നത്. മോദി പറഞ്ഞത് ശരിയാണെങ്കില്‍ ഒരു മിനിറ്റില്‍ 84 കക്കൂസ് നിര്‍മിക്കണമെന്നാണ് തേജ്വസി പറയുന്നത്. കണക്ക് സഹിതമാണ് തേജ്വസിയുടെ മറുപടി.

ട്വീറ്റിലൂടെയായിരുന്നു തേജ്വസി മോദിക്കതിരെ രംഗത്ത് വന്നത്. ‘ബിഹാറില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 8.5 ലക്ഷം കക്കൂസുകള്‍ നിര്‍മിച്ചു. ഇത് വളരെ ദുഷ്‌കരമായ ഒന്നായിരുന്നു. ഇതില്‍ നിന്നും ബിഹാര്‍ ദേശീയ നിലവാരത്തില്‍ എത്തുമെന്നും’മോദി അവകാശപ്പെട്ടിരുന്നു.

മിനിറ്റില്‍ 84 കക്കൂസ് പണിതാല്‍ മാത്രമേ 8.5 ലക്ഷം കക്കൂസുകള്‍ ഒരാഴ്ച കൊണ്ട് നിര്‍മിക്കാന്‍ സാധിക്കൂയെന്നാണ് തേജസ്വി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here