“ഇടക്കിടെ ബോധം വീണ്ടെടുക്കുമ്പോൾ അദ്ദേഹം ശഹാദത്ത് കലിമ ഏറ്റു ചൊല്ലിയും, കാണാമറയത്തുള്ള ആർക്കൊക്കെയോ സലാം പറയുകയും ചെയ്യുന്നുണ്ട്‌”; കഴിഞ്ഞ ദിവസം മരണപ്പെട്ട പോപുലർ ഫ്രണ്ട്‌ നേതാവ്‌ എ സഈദിന്റെ അന്ത്യനിമിഷങ്ങൾ വിവരിച്ച്‌ വികാര നിർഭയമായ കുറിപ്പ്‌

0

കെവിഎം ബഷീർ✍🏽

ഷബ്ന ആൽപെറ്റ✍🏽

സഈദ്സാഹിബിന്റെ അന്ത്യ നിമിഷങ്ങൾ..

കഴിഞ്ഞ ശനിാഴ്ച MVR Cancer center  1719 നമ്പർ മുറിയിൽ സഹോദരൻ സഈദ് സാഹിബിന്റെ അടുത്ത് നിൽക്കുമ്പോൾ അദ്ദേഹം മനസ്സ് തുറന്നു: “ബഷീർ സാഹിബ് , മരണത്തെ ഭയമില്ല. ഒരുങ്ങി കഴിഞ്ഞു. ചെറിയ ഒരു ആഗ്രഹമുണ്ടായിരുന്നു., പടച്ചവൻ അത് പൂർത്തിയാക്കാൻ കൂടി സമയം തന്നെങ്കിൽ. വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെ യാണ് നാം കടന്നു പോയി ക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ ” സർവ്വ മത സത്യവാദത്തിന്റെ” പേരിൽ  പുതിയൊരു അവതാരം കൂടി രംഗത്തുണ്ട്. ബോധവത്കരണ ത്തിന്റെ ഭാഗമായി ചിലതൊക്കെ കുറിച്ച് വെച്ചിട്ടുണ്ട്. കുറച്ച് ബാക്കിയുണ്ട്. വേദന സഹിക്കാൻ കഴിയുന്നില്ല.  കുറഞ്ഞൊരു ആശ്വാസം കിട്ടിയെങ്കിൽ, വേദനക്ക് കുറവ് ലഭിച്ചെങ്കിൽ ഇവിടെ വെച്ച് തന്നെ ഞാൻ ചെയ്യും. ലാപ്ടോപ് കൊണ്ട് വന്നു വെച്ചിട്ടുണ്ട്”.. 

ഡോ: പ്രശാന്തുമായി സംസാരിച്ചപ്പോൾ വേദന സംഹാരി ഡോസ് കൂട്ടി കൊടുക്കാം. ഒരു തിരിച്ചു വരവ് ഏതായാലും ഇനി ഇല്ല. കഴിയുമെങ്കിൽ അങ്ങനെ നല്ല കാര്യങ്ങൾ വല്ലതും നടക്കട്ടെ എന്ന് അദ്ദേഹവും പറഞ്ഞു.

പക്ഷേ, പടച്ചവന്റെ തീരുമാനം മറിച്ചായിരുന്നു. മരുന്നുകളോട് തീരെ പ്രതികരിക്കാതായി . പെൺമക്കൾ 3 പേരും ഭാര്യയും വിധിയെ സ്വാഗതം ചെയ്യാൻ മനസാ തയ്യാറെടുത്ത് കഴിഞ്ഞു. ധിഷണാശാലിയായ പിതാവിന്റെ പക്വതയുള്ള മക്കൾ. ഖുർആൻ പാരായണം ചെയ്തും, റെക്കോർഡിംഗ് കേൾപ്പിച്ചും ശഹാദത്ത് ചൊല്ലിക്കൊടുത്തും ചുണ്ടിൽ സംസം വെള്ളം നനച്ച് കൊടുത്തും അവർ പ്രിയ ഉപ്പയെ യാത്ര അയക്കാൻ തുടങ്ങി. ഇടക്കിടെ ബോധം വീണ്ടെടുക്കുമ്പോൾ ശഹാദത്ത് ഏറ്റു ചൊല്ലിയും കാണാമറയത്ത് ഉള്ള ആർക്കൊക്കെയോ സലാം പറഞ്ഞ് കൊണ്ടും, വെളുക്കെ ചിരിച്ചു കൊണ്ടും പതുക്കെ വിധിക്ക് കീഴടങ്ങി.

സ്വർഗത്തിലേക്ക് കൊണ്ട് പോകാൻ വന്ന മാലാഖമാരുടെ നീണ്ട നിര കണ്ടപ്പോഴാണോ വെളുക്കെ ചിരിച്ചത് ?

 മുൻപേ നടന്നു പോയ സച്ചരിതരായ പൂർവ്വികർക്കാണോ സലാം പറഞ്ഞത് ? 

നിറകണ്ണുകളോടെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ., പ്രാർത്ഥനയോടെ ഒരായിരം മിഴിനീർ പൂക്കൾ.. 

പ്രവാചക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് 63 വയസ്സിലാണല്ലോ. പ്രിയ സഈദ് സാഹിബ്, താങ്കൾ ബാക്കി വെച്ച ദൗത്യം പൂർത്തിയാക്കാൻ പടച്ചവൻ മറ്റൊരാളെ ഏല്പിച്ചു വെച്ചിട്ടുണ്ടവും .

الله يرحمك

മകൾ ഷബ്ന ആൽപെറ്റയുടെ കുറിപ്പ്‌;

അസ്സലാമുഅലൈക്കും wr wb
ഉപ്പയുടെ അന്ത്യനിമിഷങ്ങളിൽ ഞാനും സഹോദരിമാരും മോൻ ആയി പിറന്നിട്ടില്ലാ എന്നെ ഒള്ളു.. മോനായി തന്നെ ജീവിക്കുന്ന
Danish&ബാരി (മരുമോൻ), Nasruddeen sb ഹൃദയബന്ധം ഉള്ള രണ്ടു മൂന്നു പേര് എന്നിവർ ചുറ്റും തന്നെ ഉണ്ടായിരുന്നു.

ഉപ്പ നിൽക്കാതെ വളരെ വ്യക്തമായി കലിമ ചൊല്ലികൊണ്ടേ ഇരിക്കുക ആയിരുന്നു. അതിനിടയിൽ ഇഖാമത്ത് കൊടുക്കുന്നു.. നമസ്കരിക്കുന്നു. വീണ്ടും കലിമ. ഇടയിൽ യാസീൻ ഇടാൻ പറഞ്ഞു. ഞാൻ ഇട്ടു കൊടുത്തു. ശേഷം ആമന റസൂൽ ശേഷം ആയത്തുൽ കുർസി. ഇതിനിടയിൽ ഒക്കെ കലിമ യും നമസ്കാരവും നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.

ഇടയിൽ എപ്പോഴോ സലാം പറയുന്നുണ്ടായിരുന്നു.നല്ല ചിരി യും രണ്ടു മൂന്നു തവണ കണ്ടു.
ആയത്തുൽ കുർസി കേട്ടു കൊണ്ടിരിക്കെ ചൊല്ലി കൊണ്ടേ ഇരുന്ന കലിമ പതുക്കെ നിന്നു. അപ്പോഴേക്കും പൾസ് നന്നായി കുറഞ്ഞു നിന്നു.

ഇന്നാ ലില്ലാഹ്…
അൽഹംദുലില്ലാഹ്… വളരെ കുറഞ്ഞ ആളുകൾക്ക് ലഭിക്കാൻ ഇടയുള്ള ഒരു മഹത്തായ മരണം കൊണ്ട് പടച്ച തമ്പുരാൻ ഉപ്പയെ അനുഗ്രഹിച്ചു. മരണത്തിന് കുറച്ചു മുന്പേ ഞാൻ ഉപ്പയുടെ ചെവിയിൽ പറഞ്ഞു, ഉപ്പാ ഉപ്പയുടെ പേര് Sayeed എന്ന്. ഉപ്പ ഷഹീദ് ആയി ആണ് ട്ടോ മരിക്കുന്നത് എന്ന്. In shaa Allah.. എന്ന് മറുപടി പറഞ്ഞു.

ശഹീദിന്റെ പദവി നൽകി ഞങ്ങളുടെ ഉപ്പയെ Allah (swt )അനുഗ്രഹിക്കട്ടെ. ആമീൻ യാ അല്ലാഹ്

Shabna Alpetta

LEAVE A REPLY

Please enter your comment!
Please enter your name here