ആസ്ക് ആലംപാടി ജിസിസി ഒമ്പതര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനം നടത്തി; ജിസിസിക്ക് ഇനി പുതിയ ഭാരവാഹികൾ

0

ദുബൈ: (www.k-onenews.in) ആലംപാടി ആര്‍ട്‌സ് ആന്‍ഡ്‌ സ്‌പോര്‍ട്‌സ് ക്ലബ്ബി (ആസ്‌ക് ആലംപാടി ) ന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ആസ്‌ക് ആലംപാടി ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് ഇബ്രാഹീം മിഹ്റാജിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിൽ ചേർന്ന
യോഗത്തില്‍ കഴിഞ്ഞ കാലയളവില്‍ ആസ്‌ക് ജി സി സി കാരുണ്യ വർഷത്തിന്റെ കിഴിൽ കുടിവെള്ളം പദ്ധതി , ഭവന നിര്‍മ്മാണ സഹായം, ചികത്സാ സഹായം, റമളാൻ കിറ്റ് ഉൾപ്പടെ ഒമ്പതര ലക്ഷം (9,40,198 ) രൂപയുടെ ജീവകാരുണ്യ  പ്രവര്‍ത്തന റിപ്പോര്ട്ട് ജനറൽ സെക്രട്ടറി ഫൈസൽ അറഫ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ഓൺലൈൻ  തിരഞ്ഞെടുപ്പ് മുതിർന്ന അംഗങ്ങളായ ഹാജി കെ.എം അബ്ദുൽ ഖാദർ ,ബഷീർ എം.എം ,റിയാസ് ടി.എ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികളായി മുസ്തഫ .ഇ.എ (സൗദി )പ്രസിഡണ്ടും , അബ്ദുല്‍ റഹ്മാന്‍ (അദ്ര മേനത്ത്) ദുബായ് ജനറൽ സെക്രട്ടറിയായും , ഫൈസല്‍ അറഫ(ബഹ്‌റൈൻ)ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ : നസീർ സി.എച്ച് ,അബൂബക്കർ സിദ്ധിഖ് (സിദ്ദി കോപ്പ ), സിദ്ധിഖ് ചൂരി (വൈസ് പ്രസിഡണ്ട് ) -ദാവൂദ് മിഹ്റാജ് ,സിദ്ദിഖ് ബെൽപ്പു ,അബ്ദുൽ ഖാദർ കുയ്ത്താസ് (
ജോ: സെക്രട്ടറിമാർ ) എക്സിക്യൂട്ടിവ് അംഗങ്ങൾ :

സാദിഖ് ഖത്തർ ,അച്ചു മുക്രി ആലംപാടി ,റഹീം ,സകരിയ ,അസീസ് സി .എ (അജ്ജു ), നെച്ച
പൊവ്വൽ ,മുഹ്ഷി എ.ആർ ,സാദിഖ് മിഹ്റാജ് ,ഹവാസ് ,കബീർ ഖത്തർ ,നസീർ ചാൽക്കര ,ഖാദർ (കാഹു ആലംപാടി ), ഉപദേശക സമിതി അംഗങ്ങൾ : ഇബ്രാഹീം മിഹ്റാജ് ,സി.ബി മുഹമ്മദ് ,അഷ്‌റഫ് മേനത്ത് ,ബഷീർ എം.എം എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായി ജാബിർ ഏരിയപ്പാടി ,ഹാജി കെ എം അബ്ദുൽ ഖാദറിനെയും ,കോ ഓഡിനേറ്ററായി റിയാസ് ടി എയും ആസ്‌ക് ജി സി സി റിസീവറായി സലാം ലണ്ടനെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here