അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

0

ന്യൂഡല്‍ഹി: (www.k-onenews.in) ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. എം വി ഒര്‍ട്ടേഗ എന്ന ഫ്രഞ്ച് കപ്പലാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയതെന്ന് നാവിക സേന അറിയിച്ചു. അഭിലാഷിനെ സുരക്ഷിതമായി മല്‍സ്യബന്ധന യാനത്തിലേക്ക് മാറ്റി. ബോട്ടില്‍ പ്രാഥമിക ശുശ്രൂഷ സൗകര്യവും ഒരു ഡോക്ടറും ഉണ്ട്. ഇന്‍ ആംസ്റ്റര്‍ഡാം ദ്വീപിലേക്കാകും അഭിലാഷിനെ മാറ്റുക. ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംവിധാനം ദ്വീപിലുണ്ട്. നാല് മണിക്കൂര്‍ കൊണ്ട് ദ്വീപിലെത്താനാവും. അഭിലാഷ് സുരക്ഷിതനാണെന്ന് നാവികസേന അറിയിച്ചു.

ഫ്രഞ്ച് കപ്പല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനയും സഹായം നല്‍കിയിരുന്നു. ആസ്േ്രതലിയയിലെ പെര്‍ത്ത് തീരത്തുനിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലിലാണ് അഭിലാഷിനെ കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണ്‍ ഒടിഞ്ഞുവീണാണ് അഭിലാഷിന്റെ മുതുകിന് സാരമായി പരിക്കേറ്റത്. തൂരിയ എന്ന പായ്‌വഞ്ചിയിലായിരുന്നു അഭിലാഷിന്റെ സഞ്ചാരം. ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരാര്‍ഥി ഗ്രെഗര്‍ മക്ഗുക്കിനും അഭിലാഷിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു.

ജൂലൈ ഒന്നിനാണ് ഫ്രാന്‍സിലെ സാബ്ലെ ദൊലോന്‍ തുറമുഖത്തു നിന്ന് കമാന്‍ഡര്‍ അഭിലാഷ് ടോമിയും മല്‍സരാര്‍ഥികളായ മറ്റുള്ളവരും 30,000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനു തുടക്കം കുറിച്ചത്. 50 വര്‍ഷം മുമ്പുള്ള കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു നടത്തുന്ന മല്‍സരത്തില്‍ അഭിലാഷ് മൂന്നാമതായിരുന്നു.

ഫ്രഞ്ച് കപ്പല്‍ ഒരു മണിക്കൂര്‍ അകലെ; അഭിലാഷ് ടോമിയെ ഉച്ചയ്ക്ക് മുമ്പ് രക്ഷപ്പെടുത്തും

LEAVE A REPLY

Please enter your comment!
Please enter your name here