പി ജയരാജനെ മഹത്വവൽക്കരിച്ച‌‌ ലീഗ്‌ നേതാവ്‌ അഡ്വ സി. ഷുക്കൂറിനെ ലോയേഴ്സ്‌ ഫോറം പ്രസിഡണ്ട്‌ സ്ഥാനത്തു നിന്നും പുറത്താക്കി, പാർട്ടി നടപടി ഉടനുണ്ടാവുമെന്ന് മുസ്ലിം ലീഗ്‌ ജില്ലാ നേതൃത്വം

0

കാഞ്ഞങ്ങാട്‌:(www.k-onenews.in)

സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന് അഭിവാദ്യമർപ്പിച്ച്‌ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് വിവാദത്തിലകപ്പെട്ട

പ്രമുഖ അഭിഭാഷകനും മുസ്ലിം ലീഗ്‌ നേതാവുമായ അഡ്വ:സി ഷുക്കൂറിനെതിരെ  അച്ചടക്ക നടപടിയുമായി മുസ്ലിം ലീഗ്‌ നേതൃത്വം.

മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്സ്‌ ഫോറം കാസർഗോഡ്‌ ജില്ലാ പ്രസിഡണ്ട്‌ കൂടിയായ അഡ്വ.ഷുക്കൂറിനെ തൽ സ്ഥാനത്തു നിന്നും പുറത്താക്കിയതായി സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ:യുഎ ലത്തീഫ്‌ അറിയിച്ചു. ഇതിനു പിന്നാലെ പാർട്ടി നടപടിയും ഉണ്ടാവുമെന്ന് മുസ്ലിം ലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എംസി ഖമറുദ്ധീൻ വ്യക്തമാക്കി. ഇതിനായി സംസ്ഥാന കമ്മറ്റിക്ക്‌  ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്നും‌ അദ്ധേഹം കൂട്ടിച്ചേർത്തു.

‌ നേരത്തെ ജയരാജനെ ആർഎസ്‌എസുകാർ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന്റെ അനുസ്മരണം ഫേസ്‌ബുക്കിലൂടെ നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. പാർട്ടി പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ ഉൾപ്പെടെ പ്രതിസ്ഥാനത്തുള്ള ഒരാളെ മഹത്വവൽക്കരിച്ചത്‌ അണികളിലും നേതാക്കളിലും ഒരു പോലെ എതിർപ്പുണ്ടാക്കുകയായിരുന്നു. ഷുക്കൂർ വക്കീലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി പ്രവർത്തകരാണ്  ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രംഗത്ത്‌ വന്നത്‌‌. 

LEAVE A REPLY

Please enter your comment!
Please enter your name here