അഡ്വ: ഷുക്കൂർ പാർട്ടി വിടുന്നുവെന്ന പ്രചാരണത്തിനു പിന്നിൽ സിപിഎം കേന്ദ്രങ്ങൾ; വക്കീലിന്റെ മൗനവും അഭ്യൂഹം പടർത്തുന്നു‌

0

കാഞ്ഞങ്ങാട്‌: (www.k-onenews.in) മുസ്ലിം ലീഗ്‌ കാസർഗോഡ്‌ ജില്ലാ കമ്മറ്റി അംഗവും മുൻ ഗവ:പ്ലീഡറുമായ അഡ്വ:സി ഷുക്കൂർ ലീഗ്‌ വിട്ട്‌ സിപിഎമ്മിലേക്ക്‌ ചേരുന്നുവെന്നുള്ള പ്രചാരണം വ്യാപകമാവുന്നു.
പ്രചാരണങ്ങൾക്കു പിന്നിൽ സിപിഎം കേന്ദ്രങ്ങളാണെന്നാണു ലീഗ്‌ വൃത്തങ്ങൾ പറയുന്നത്‌.
ഇതിനായി കാഞ്ഞങ്ങാട്ടെ ചില സായാഹ്ന പത്രങ്ങളെയും ഫേസ്‌ബുക്ക്‌ പേജുകളെയുമാണ് സിപിഎം ഉപയോഗിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു‌.

അതേസമയം, പുതിയ വിവാദങ്ങൾ സംബന്ധിച്ച്‌ സി.ഷുക്കൂർ ഇതുവരെ യാതൊരു നിലപാടും‌ വ്യക്തമാക്കിയിട്ടില്ല. ഇത്‌ ലീഗ്‌ കേന്ദ്രങ്ങളിൽ സംശയമുണർത്തുന്നുമുണ്ട്‌.

സി.ഷുക്കൂർ സിപിഎമ്മിലേക്ക്‌ പോവുകയാണെന്ന തരത്തിൽ വരുന്ന വാർത്തകൾ വ്യാജമാണെന്നും ഇതിൽ ആരും വഞ്ചിതരാകരുതെന്നും അദ്ധേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ മൗനം

കഴിഞ്ഞ ഏതാനും നാളുകളായി പാർട്ടി‌ പ്രവർത്തനങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയായിരുന്ന ഷുക്കൂർ തിരുവോണനാളിൽ സിപിഎം നേതാവും കണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെ പ്രകീർത്തിച്ച്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതാണ് ലീഗ് നേതൃത്വത്തെയും അണികളെയും ഒരുപോലെ ചൊടിപ്പിച്ചത്‌.‌

സംഭവം വിവാദമായതോടെ മുസ്ലിം ലീഗ്‌ ജില്ലാ കമ്മറ്റി വക്കീലിനെതിരെ നടപടി ആവശ്യപ്പെട്ട്‌ പാർട്ടി സംസ്ഥാന കമ്മറ്റിക്ക്‌ കത്തയക്കുകയായിരുന്നു. ഇതേ തുടർന്ന് ലീഗ്‌ അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡണ്ട്‌ സ്ഥാനത്തു നിന്നും സി.ഷുക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ: യുഎ ലത്തീഫും അറിയിച്ചു. ഇതിനു പിന്നാലെ പാർട്ടി നടപടിയും ഉടനുണ്ടാവുമെന്ന് ജില്ലാ നേതൃത്വം പ്രഖ്യാപിച്ചതോടെ സി.ഷൂക്കൂർ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ടിരിക്കയാണ്. ഈ അവസരം മുതലെടുക്കാനാണു സിപിഎം നീക്കമാരംഭിച്ചത്‌. അദ്ധേഹത്തിന്റെ മൗനവും സിപിഎമ്മിനു പ്രതീക്ഷയേകുന്നുണ്ട്‌. എന്നാൽ സിപിഎമ്മിലേക്ക്‌ ചേക്കേറാനുള്ള യാതൊരു നീക്കവും ഇതുവരെയായിട്ടും ഇല്ലെന്ന് തന്നെയാണ് സൂചന.

നേരത്തെ ഹിന്ദുഐക്യവേദി സംസ്ഥാന നേതാവ്‌ കെപി ശശികല നടത്തിയ വിദ്വേഷ പ്രസംഗങൾക്കെതിരെ പരാതി നൽകിയ സംഭവത്തിൽ ഹിന്ദുത്വ ഭീകരരുടെ ഭീഷണിയും അദ്ധേഹത്തിനുണ്ട്‌ എന്നാണറിവ്‌. ഷുക്കൂർ വക്കീലിനെതിരെ കൊലവിളി നടത്തി കാഞ്ഞങ്ങാട്‌ നഗരത്തിൽ ഹിന്ദുഐക്യവേദി കൊലവിളി പ്രകടനം നടത്തിയിരുന്നു. സംഭവത്തിൽ ലീഗിൽ നിന്നും കാര്യമായ പിന്തുണയൊന്നും ലഭിക്കാത്തതും വക്കീലിനെ പിന്നോട്ടടിപ്പിക്കാൻ കാരണമായിട്ടുണ്ട്‌.
എന്നാൽ പിന്തുണ ലഭിക്കാത്തതിനും ഇപ്പോഴത്തെ വ്യാജവാർത്തകൾക്കും പിന്നിൽ ലീഗിലെ ഗ്രൂപ്പ്‌ കളിയാണെന്നും ഒരു വിഭാഗം ആക്ഷേപമുയർത്തുന്നുണ്ട്‌‌. ജില്ലയിൽ കടുത്ത ഗ്രൂപ്പ്‌ മൽസരം നിലനിൽക്കുന്ന പ്രദേശമാണ് കാഞ്ഞങ്ങാട്‌ മണ്ഡലം.

LEAVE A REPLY

Please enter your comment!
Please enter your name here