രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കേണ്ട പൂജാരിക്കും പോലീസുകാർക്കും‌ പിന്നാലെ അമിത്‌ ഷായ്ക്കും കോവിഡ്‌ , ആരോഗ്യ വകുപ്പിന് ആശങ്ക

0
0

അയോധ്യ: (www.k-onenews.in) ബാബരി ഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മത്തിൽ പങ്കെടുക്കേണ്ട പൂജാരിക്കും പതിനാറു പോലീസുകാർക്കും പിന്നാലെ കേന്ദ്ര ആഭ്യന്തര വകുപ്പ്‌ മന്ത്രി അമിത്‌ ഷായ്ക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെ ആശങ്കയിലായിരിക്കയാണ് ആരോഗ്യ വകുപ്പ്‌. രാംലല്ലയിൽ പതിവായി പൂജ നടത്തുന്ന നാല് പേരിൽ പ്രദീപ് ദാസ് എന്ന പൂജാരിക്കാണ് കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജയും ക്ഷേത്ര ശിലാസ്ഥാപന ചടങ്ങും നടക്കുന്നത്.

കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ 50 വിഐപികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. രാമജൻമ ഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. ഈ സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും ശിലാ സ്ഥാപനത്തോടനുബന്ധിച്ച്‌ രാജ്യ വ്യാപകമായി സംഘപരിവാർ കേന്ദ്രങ്ങളിൽ അന്നേ ദിവസം പ്രത്യേക ചടങ്ങുകൾ നടക്കുമെന്ന സൂചനയും പുറത്ത്‌ വന്നതോടെ കോവിഡ്‌ വ്യാപനം ഉണ്ടാവുമോ എന്ന ആശങ്കയിലായിരിക്കയാണ് ആരോഗ്യ പ്രവർത്തകർ.
അതേ സമയം, ഇന്ന് ഉത്തർപ്രദേശ്‌ വിദ്യാഭ്യാസ‌ മന്ത്രിയും ബിജെപി നേതാവുമായ കമലാ റാണി വരുൺ കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ടതോടെ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ ക്ഷേത്ര പരിസരത്ത്‌ ഒരുക്കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here