ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര: ഗോവയിലെ പള്ളികളില്‍ സുരക്ഷ ശക്തമാക്കി

0

പനാജി:(www.k-onenews.in) ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഗോവയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സുരക്ഷ ശക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് ഡി.ജി.പിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

സുരക്ഷ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഗോവ ആര്‍ച്ച് ബിഷപ്പിനോടു സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ ആക്രമണത്തില്‍ മുഖ്യമന്ത്രി അപലപിക്കുകയും ചെയ്തു.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 160 പേരാണു കൊല്ലപ്പെട്ടത്. 266 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കൊളംബോയിലെയും ബട്ടിക്കലോവയിലെയും വിവിധയിടങ്ങളിലാണ് സ്ഫോടനമുണ്ടായത്.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here