കണ്ണൂർ-ദോഹ എയർഇന്ത്യ ടിക്കറ്റിനു 31000 രൂപ; വൻ ഡിമാന്റെന്ന് വിശദീകരണം, പറന്നതാവട്ടെ‌ സീറ്റുകൾ കാലിയാക്കി- വിമാനക്കമ്പനികളുടെ ചൂഷണം തുറന്നു കാട്ടി പ്രവാസിയുടെ അനുഭവക്കുറിപ്പ്‌

0
3

ദോഹ:(www.k-onenews.in) ഗൾഫ്‌ പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കഴുത്തറപ്പൻ കൊള്ള‌ വീണ്ടും ചർച്ചയാവുന്നു.

ഗൾഫ്‌ സെക്ടറിലേക്കുള്ള ടിക്കറ്റിനു വൻ ഡിമാന്റാണെന്ന് പറഞ്ഞതിനെ തുടർന്ന്‌ വൻ തുകയ്ക്ക്‌ ടിക്കറ്റ്‌ വാങ്ങേണ്ടി വരികയും വിമാന കമ്പനികളുടെ കൊള്ള നേരിട്ട്‌ അനുഭവിക്കുകയും ചെയ്ത യാത്രക്കാരൻ തന്റെ ഫേസ്ബുക്കിൽ പേജിൽ എഴുതിയ അനുഭവ കുറിപ്പാണു പുതിയ ചർച്ചകൾക്ക്‌ തുടക്കം കുറിച്ചത്‌.

കണ്ണൂർ സ്വദേശി ഷഫീഖ്‌ പയേത്താണ് സാധാരണ നിരക്കിനേക്കാൾ മൂന്നിരട്ടി നൽകി യാത്ര ചെയ്യേണ്ടി വന്ന ദുരവസ്ഥ വിവരിച്ച്‌ കുറിപ്പിട്ടത്‌.

പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ;

പെരുന്നാളിനു ഓഫിസ്‌ നാലു ദിവസം ലീവുണ്ട്‌ ഒപ്പം രണ്ടു വീക്കെന്റുമൊക്കെ കൂടി ഒരു ആഴ്ചത്തെ ലീവിനു നാട്ടിൽ വന്നു പെരുന്നാൾ കൂടാം എന്ന ആഗ്രഹത്തൊടെ നാട്ടിൽ വന്നതാണു ഒരാഴ്ച മുൻപ്‌. അവധി കഴിഞ്ഞ്‌ തിരിച്‌ ദോഹക്ക്‌ പോകാൻ വേണ്ടി എല്ലാ വെബ്സൈറ്റുകളും തപ്പി 31000 രൂപയാണു ഏറ്റവും കുറഞ്ഞ ഫെയർ സാധാരണ ഫെയറിന്റെ മൂന്നു മടങ്ങു അധികമാണിത്‌ ഫെയർ ഒന്ന് കുറയണമെങ്കിൽ ഒരു മാസം കഴിയണം കാരണം ഈ സെക്റ്ററിലേക്‌ സീറ്റുകൾ ഒക്കെ പെട്ടെന്നു ബുക്ക്‌ ചെയ്യുന്നു എന്നാണു ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്‌, അവസാനം 31200 രൂപയും കൊടുത്തു കണ്ണൂരിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിനു ടിക്കറ്റ്‌ എടുത്തു, 30 സീറ്റെങ്കിലും കാലിയാക്കിയാണു ഫ്ലൈറ്റ്‌ ദോഹക്ക്‌ പറന്നത്‌ എന്നത്‌ നേരിൽ കാണുംബോഴാണു എത്രമാത്രം ചൂഷണത്തിനു ഇരയാക്കപെട്ടു കൊണ്ടിരിക്കുകയാണു പ്രവാസി സമൂഹം എന്ന് മനസ്സിലാകുന്നത്‌ .

ഈ ഫ്ലൈറ്റ്‌ ടേക്ക്‌ ഓഫ്‌ ചെയ്തപ്പോൾ എടുത്ത ഫോട്ടൊയാണു കൂടെയുള്ളത്‌. പകൽ കൊള്ളയാണു ഗൾഫ്‌ സെക്റ്ററിലേക്ക്‌ എയർ ലൈനുകൾ നടത്തികൊണ്ടിരിക്കുന്നത്‌‌ ഇതേ സമയം നമ്മുടെ നാടിന്റെ സമ്പത്ത്‌ ഘടനയിൽ പ്രത്യേകിച്‌ ഒരു ചലനവും സംഭവനയും നൽകാത്ത പല ടൂറിസ്റ്റ്‌ രാജ്യങളിലേക്കും എയർ ലൈനുകൾ സർവ്വീസ്‌ നടത്തുന്നത്‌ 5000 രൂപയ്ക്കൊകയാണു എന്നതാണു വിരോധാഭാസം അതും ഗൾഫിൻക്ക്കാൾ കൂടുതൽ ദൂരവും സമയവും വേണ്ട തായ്‌ലാന്റ്‌, മലേഷ്യ പൊലുള്ള സെക്റ്ററിലേക്ക്‌.

പല പ്രവാസികൾക്കും പെരുന്നാളിൻ അവധിയുണ്ട്‌ പക്ഷെ ഇതുപൊലെയുള്ള ടിക്കറ്റ്‌ നിരക്ക്‌ കാരണം അവർ അത്‌ ഗൾഫിലെ മുറികളിൽ തന്നെ ഉറങ്ങി തീർക്കേണ്ടി വരികയാണു എന്നതാണു ഏറ്റവും പ്രയാസം

എയർ ലൈൻ കമ്പനിക്കാരുടെ ഇത്തരം കൊള്ള കൊണ്ടാണു ഇന്ത്യയുടെ പ്രത്യേകിച്‌ കേരളത്തിന്റെ സമ്പത്ത്‌ ഘടനയുടെ നട്ടെല്ലായ ഗൾഫ്‌ പ്രവാസികളൂടെ ഈ ദുരിതം അനുഭവിക്കുന്നത്‌ ഇതിനൊരു അറുതി വരുത്താൻ വേണ്ടപെട്ടവർ നടപടിയെടുക്കണം എന്ന് വല്ലാതെ ആഗ്രഹിചു പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here