സ്വാതന്ത്ര്യ സമര നായകൻ ആലിമുസ്ല്യാരെ അവഹേളിച്ച്‌ വിദ്വേഷ പ്രചാരകൻ ടിപി സെൻകുമാർ

0
1

തിരുവനന്തപുരം:(www.k-onenews.in)

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന മലബാർ സമര നായകൻ ആലി മുസ്ല്യാരെ അവഹേളിച്ച്‌ മുൻ കേരളാ ഡിജിപി ടിപി സെൻകുമാർ രംഗത്ത്‌.

തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഇയാൾ ആലിമുസ്ല്യാരെ വംശീയമായി അധിക്ഷേപിച്ചത്‌‌. ദി നാഷണലിസ്റ്റ്‌ എന്ന സംഘപരിവാർ പേജിൽ വന്ന പോസ്റ്റ്‌ ഇയാൾ ഷെയർ ചെയ്യുകയായിരുന്നു.

ആലി മുസ്ല്യാരുടെ ഫോട്ടോയും ശിഷ്യനും മലബാർ സമര ചരിത്രത്തിലെ മറ്റൊരു നേതാവുമായ വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ പ്രതീകാത്മകമായി വരച്ച ചിത്രവും വെച്ച്‌ എഡിറ്റ്‌ ചെയ്താണ് വംശീയ പ്രചാരണം.
നേരത്തെയും സെൻകുമാറിന്റെ പേജിലൂടെ കടുത്ത വർഗീയത പ്രചരിപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു. ജനുവരി 20 വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ രക്തസാക്ഷിത്വ ദിനമാണ്. ബ്രിട്ടീഷ്‌ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തി എന്ന പേരിൽ മലപ്പുറം കോട്ടക്കുന്നിൽ വെച്ച്‌ വെടിവെച്ച്‌ ഹാജിയെ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, ആലി മുസ്‌ല്യാരെ അവഹേളിച്ച സെൻകുമാറിനെതിരെ പ്രതിഷേധം ഉയരുകയാണ്. ബ്രിട്ടീഷുകാരുടെ ഷൂ നക്കികളുടെ പിൻമുറക്കാർ ആലിയ മുസ്‌ല്യാരെയും കൂട്ടരെയും അവമതിക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലും ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here