എസ്പിയുമായി സഖ്യം തുടരും; കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ബിഎസ്പി എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു: ‘ഒരു തോല്‍വിയുടെ പേരില്‍ ഞങ്ങളെ തമ്മിലടിപ്പിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്ന് മായാവതി

0

ലക്‌നൗ: (www.k-onenews.in) ബി.ജെ.പിയ്‌ക്കെതിരെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മായാവതി വ്യക്തമാക്കി.

‘ബി.ജെ.പി നേതാക്കള്‍ കരുതുന്നത് മായാവതിയും സംഘവും സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്നാണ്. എന്നാല്‍ അങ്ങനെയൊന്ന് നടക്കില്ല. ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള നിങ്ങളുടെ ഒരു പദ്ധതിയും നടക്കാന്‍ പോകുന്നില്ല’.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ബി.ജെ.പി തുനിഞ്ഞിറങ്ങിയതിന്റെ ഉദ്ദേശ്യം എസ്.പി.-ബി.എസ്.പി സഖ്യത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നുവെന്നും മായാവതി പറഞ്ഞു. എന്നാല്‍ ഈ ബന്ധത്തില്‍ ഒരു വിള്ളലും ബി.ജെപിക്ക് ഉണ്ടാക്കാനാകില്ല. ബി.ജെ.പി നേതാക്കള്‍ക്ക് താന്‍ ഉറക്കമില്ലാ രാത്രികള്‍ നല്‍കി കൊണ്ടേയിരിക്കുമെന്നും അവര്‍ പറഞ്ഞു.

Also Read: ഹാദിയ കേസ് കേസ് നടത്തിപ്പിന് ചെലവായത് 99.52 ലക്ഷം രൂപ; കബില്‍ സിബല്‍ ഏഴു തവണയും ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി: കണക്കുകൾ പുറത്ത് വിട്ട് പോപ്പുലർ ഫ്രണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്താണ് എതിരാളികളെ പരാജയപ്പെടുത്തുന്നതെന്നും മായാവാതി ആരോപിച്ചു.

അതേസമയം കൂറുമാറി ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ബി.എസ്.പി എം.എല്‍.എ അനില്‍ കുമാര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയവാദികളെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നതിന് തങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here