പ്രതിഷേധം ശക്തമാവുമെന്ന് ഐബി റിപ്പോർട്ട്‌; അമിത്‌ ഷായുടെ കേരള സന്ദർശനം റദ്ദാക്കി ബിജെപി

0
1

കോഴിക്കോട്‌:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കുന്നതിനു വേണ്ടി ബിജെപി സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന ‌സമ്മേളനം റദ്ദാക്കി. ജനുവരി 15 നു നടക്കാനിരുന്ന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു റിപ്പോർട്ട്‌ .

എന്നാൽ, അമിത്‌ ഷാ കേരളത്തിൽ വരുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അത്തരമൊരമൊരു പരിപാടി തങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ അമിത്‌ ഷാ വരികയാണെങ്കിൽ വൻ പ്രതിഷേധം നടക്കാനിടയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിപാടി റദ്ദാക്കേണ്ടി വന്നതെന്നാണു വിവരം. കേരളത്തിലെത്തുന്ന അമിത്‌ ഷായ്ക്കെതിരെ കനത്ത പ്രതിഷേധമുണ്ടാകുമെന്ന് എസ്ഡിപിഐ, യൂത്ത്‌ കോൺഗ്രസ്‌ തുടങ്ങിയ സംഘടനകൾ നേരത്തെ മുന്നറിയിപ്പ്‌ നൽകിയിരുന്നു. എസ്ഡിപിഐയുടെ നേതൃത്വത്തിൽ യുവാക്കളും സ്ത്രീകളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ള വമ്പിച്ച ജനാവലി തന്നെ കോഴിക്കോട്ട്‌ പ്രതിഷേധിക്കാനെത്തുമെന്ന സൂചന സംസ്ഥാന ഇന്റലിജൻസ്‌ റിപ്പോർട്ടും ഉണ്ടായിരുന്നുവെന്നാണു സൂചന.‌ പ്രതിഷേധത്തിനിടെ ആസാമിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനം രണ്ട്‌ തവണ റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെ അമിത്‌ ഷായുടെ കേരള സന്ദർശനവും റദ്ധാക്കിയതോടെ സംഘപരിവാർ അനുകൂലികളിൽ വൻ നിരാശയാണ് ഉളവാക്കിയിട്ടുള്ളത്‌.

നേരത്തെ യൂത്ത്‌ ലീഗ്‌ പ്രതിഷേധ മതിൽ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും സംഘർഷ സാധ്യത ഭയന്ന് മുസ്‌ലിം ലീഗിന്റെ ആവശ്യപ്രകാരം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം അമിത്‌ ഷായ്ക്കെതിരെ പ്രതിഷേധിക്കുമെന്ന നിലപാടിൽ ഉറച്ചു നിന്ന എസ്ഡിപിഐ നിലപാടിന് വൻ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here