അമ്പരപ്പിക്കുന്ന പ്രകടനവുമായി ദ്രാവിഡിന്റെ മകന്‍

0

ബംഗലൂരു: (www.k-onenews.in) സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തില്‍ ഓള്‍ റൗണ്ട് പ്രകടനവുമായി ദ്രാവിഡിന്റെ മകന്‍ സമിത്ത് ദ്രാവിഡ്. ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സമിത്ത് ബാറ്റിംഗില്‍ അര്‍ധ സെഞ്ച്വറിയും നേടി. പുറത്താകാതെ 51 റണ്‍സാണ് സമിത്ത് സ്വന്തമാക്കിയത്.

അണ്ടര്‍ 14 സ്‌കൂള്‍ ക്രിക്കറ്റിലായിരുന്നു 12കാരനായ സമിതിന്റെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ കേംബ്രിഡ്ജ് പബ്ലിക് സ്‌കൂളിനെയാണ് മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു.

ഇതാദ്യമായല്ല സമിത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത്. ജനുവരിയില്‍ അണ്ടര്‍ 14 ബി.ടി.ഡബ്ല്യു കപ്പില്‍ സമിത്ത് സെഞ്ച്വറി നേടിയിരുന്നു. മുന്‍താരം സുനില്‍ ജോഷിയുടെ മകനും ഈ മത്സരത്തില്‍ വരവറിയിച്ചിരുന്നു. സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ നേടിയത് 154 റണ്‍സായിരുന്നു.

നിലവില്‍ അച്ഛന്റെ പാത നിഴല്‍ പോലെ പിന്‍പറ്റുകയാണ് ദ്രാവിഡിന്റെ മകന്‍. ക്രിക്കറ്റില്‍ നിന്നും വിരമിച്ച രാഹുല്‍ ദ്രാവിഡ് നിലവില്‍ ഇന്ത്യ എ ടീമിന്റേയും അണ്ടര്‍ 19 ടീമിന്റേയും നായകാനാണ്.

ദ്രാവിഡിന്റേയും ജോഷിയുടേയും മകനെ കൂടാതെ സച്ചിന്റെ മകനും ക്രിക്കറ്റില്‍ സജീവമാണ്. ശ്രീലങ്കക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here