എനിക്കിവൻ ബംഗാളിയല്ല, ജീവൻ രക്ഷിച്ച മാലാഖ

0
1

ഇത്‌ മുഹമ്മദ് കബീർ..,

 പശ്ചിമബംഗാൾ തലസ്ഥാനമായ കൊൽക്കത്ത സ്വദേശി..
എല്ലാവർക്കും ഇവർ ‘ബംഗാളി’., അല്ലെങ്കിൽ ‘അന്യസംസ്ഥാന തൊഴിലാളി’ ഒക്കെയായിരിക്കും., എന്നാൽ എനിക്ക്‌ കബീർ സ്വന്തം സഹോദരനാണ്., എന്റെ ജീവൻ രക്ഷിക്കാൻ ദൈവ നിയോഗം പോലെ പറന്നെത്തിയ മാലാഖ.!!
പെരുന്നാൾ തലേന്ന് കാസർഗോഡ്‌ നിന്നും വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന ഞാൻ
അടുക്കത്ത് ബയലിൽ വെച്ച് മഴ ചാറിയ റോഡിൽ എന്റെ സ്കൂട്ടർ തെന്നിവീഴുകയും തൊട്ടുപിറകെ വന്ന ലോറി സ്കൂട്ടറിലേക്ക് പാഞ്ഞു കയറുകയും ചെയ്ത സംഭവം ഒരു ദു:സ്വപ്നം പോലെ എനിക്കിപ്പോഴും നടുക്കത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ.,
പ്രപഞ്ചനാഥന് സ്തുതി.,
അപകടത്തിൽ എന്റെ ഇടതു കയ്യിന്റെ രണ്ട് എല്ലുകൾ പൊട്ടിപ്പോയെങ്കിലും ജീവൻ ബാക്കിയായിട്ടുണ്ട്‌.,
ഇതൊന്നും എന്നെ വേദനിപ്പിക്കുന്നതോ ഭയപ്പെടുത്തുന്നതോ ആയിരുന്നില്ല.., പലരും വാഹനങ്ങൾ നിർത്തിയും മറ്റും വീക്ഷിക്കുകയായിരുന്നു.,
ദൗർഭാഗ്യകരമെന്നു പറയട്ടേ ആരും എന്നെ ഒരു സഹായത്തിന്റെ നോട്ടം പോലും നോക്കിയില്ല എന്നതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്.,
മറിച്ച് എന്നെ സഹായിക്കാൻ നമ്മൾ ബംഗാളിയെന്ന് വിളിക്കുന്ന ഈ സഹോദരനേ ഉണ്ടായിരുന്നുളളൂ. ഈയിരിക്കുന്ന മുഹമ്മദ് കബീറായിരുന്നു അന്ന് എന്നെ ആശുപത്രിയിൽ എത്തിച്ചത്., മുഹമ്മദ് കബീർ എന്റെ സർജറി കഴിയുംവരേ കാത്ത് നിൽക്കുകയും പിറ്റേ ദിവസം വീണ്ടും റൂമിലെത്തി എന്നോട് സുഖവിവരം തിരക്കുകയുമുണ്ടായി.,
ഇന്ന് എന്നെ കാണാൻ വീട്ടിൽ വന്നു ഒരുപാട് സംസാരിച്ചു.
എനിക്ക് ഹിന്ദി കുറച്ചേ അറിയൂ എങ്കിലും അവൻ പറഞ്ഞത് മനസ്സിലാക്കാൻ ഭാഷ ഒരു തടസ്സമായിരുന്നില്ല.,
അല്ലെങ്കിലും ഹൃദയത്തിന്റെ ഭാഷ മനസ്സിലാവാത്തവരായി ആരുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here