തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ല; പ്രക്ഷോഭകര്‍ മേയറെ റോഡിലൂടെ വലിച്ചിഴച്ചു

0
1

മെക്സികോ സിറ്റി: (www.k-onenews.in) തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മെക്സിക്കോയില്‍ മേയറെയും സംഘത്തെയും റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ മേയര്‍ ജോര്‍ജ് ലൂയിസ് എസ്കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഇടപെട്ട് മേയറെ മോചിപ്പിക്കുകയായിരുന്നു.

ദക്ഷിണ മെക്സിക്കോയിലാണ് സംഭവം. ഓഫീസില്‍ നിന്ന് മേയറെ തള്ളിയിറക്കി റോഡിലെ വാഹനത്തില്‍ കെട്ടിയാണ് വലിച്ചിഴച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.
സംഭവം നടന്ന ചിയാപാസിലെ ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതേസമയം, മയക്കുമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണവുമുണ്ട്. മയക്കുമരുന്ന് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതാണ് ആക്രമണത്തിന് കാരണമെന്ന് മേയറുടെ അനുകൂലികള്‍ പറഞ്ഞു. കഴിഞ്ഞ മാസവും മേയര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ആ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here