ആന്റിബയോട്ടിക്‌ ഉപയോഗം കുതിച്ചുയരുന്നു,പ്രതിരോധ സംവിധാനത്തെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍; ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി ഗവേഷകര്‍

0

(www.k-onenews.in) ആഗോളതലത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ക്രമാതീതമായി കൂടുന്നുവെന്ന് പഠനം.ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കെ, 2000 ത്തിനുശേഷം നിയന്ത്രിക്കാന്‍ കഴിയാത്തവിധം ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവെന്നാണ് കണ്ടെത്തല്‍.പ്രൊസീഡിഗിംസ് ഓഫ് ദ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് (പിഎന്‍എഎസ് ) നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

76 രാജ്യങ്ങളിലെ ആന്റിബയോട്ടിക് വില്‍പ്പനയുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍, 2000-2015 കാലഘട്ടത്തില്‍ 65 ശതമാനം ഉപയോഗം വര്‍ധിച്ചതായി പറയുന്നു. ഇതില്‍ ഭൂരിഭാഗവും അവികസിത, വികസ്വര രാജ്യങ്ങളുമാണെന്ന് പഠനം പറയുന്നു.

ലോകത്താകമാനം ആന്റിബയോട്ടിക്കുകളുടെ ഉപഭോഗം വര്‍ധിച്ചുവരികയാണ്. മനുഷ്യന് ആന്റിബയോട്ടികളെ പ്രതിരോധിക്കാനുള്ള ശക്തിയാണ് ഇതിലൂടെ നഷ്ടമാകുന്നത്. പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പിഎന്‍എസിന്റെ മാസികയില്‍ പഠനം പ്രസിദ്ധികരിച്ചു വന്നത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ധിക്കുന്നതിനെ ഒരു ആഗോള പ്രശ്‌നമായി കാണണമെന്നും ഗവേഷകര്‍ പറയുന്നു.

ചില രാജ്യങ്ങളില്‍ 2000 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ 2120 കോടി മുതല്‍ 3480 കോടി വരെ ദിവസേന കഴിക്കുന്ന ആന്റിബയോട്ടിക്കുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ പതിനാറുകൊല്ലത്തിനിടയില്‍ ഇന്ത്യയിലെ ആന്റിബയോട്ടിക് ഉപഭോഗം രണ്ടിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. അമേരിക്കയും ഫ്രാന്‍സുമാണ് ഇക്കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. ചൈനയില്‍ 76 ശതമാനവും, പാകിസ്താനില്‍ 65 ശതമാനവും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here