അരമന ഹോസ്പിറ്റലിൽ മരുന്നു മാറി നൽകിയ സംഭവം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ജനകീയ ആക്ഷൻ കമ്മറ്റി പരാതി നൽകി

0

കാസറഗോട്‌:(www.k-onenews.in)

അരമന ആശുപത്രിയിൽ ചികിൽസയ്ക്കിടെ മരുന്നു മാറി നൽകിയ സംഭവത്തിൽ ആരോപണ വിധേയയായ ഡോക്‌ടാർ‌ മുഅമിനക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ ആക്ഷൻ കമ്മിറ്റി കാസറഗോട്‌ ഗവ: ജനറൽ ആശുപത്രി സുപ്രണ്ടിനു പരാതി നൽകി. ഡോ‌ മുഅമിന ജനറൽ ആശുപത്രിയിലും രോഗികളെ പരിശോധിക്കുന്നുണ്ട്‌. ഇതേ തുടർന്നാണു ആക്ഷൻ കമ്മറ്റി ചെയർമാൻ കെ സി അഹ്മദ്‌ ചെർക്കളയുടെ നേതൃത്വത്തിലെത്തിയ സംഘം പരാതി നൽകിയത്‌. ചികിൽസയ്ക്കിടെ മരുന്നു മാറി നൽകിയതിനെ തുടർന്ന് ചികിൽസയ്ക്കെത്തിയ യുവതി ഇപ്പോഴും അത്യാസന്ന നിലയിലാണു. ആരോഗ്യവതിയായ ഒരാളെ നിത്യ രോഗിയാക്കി മാറ്റിയ ഡെന്റിസ്റ്റ്‌ യുവതിയുടെ ഭർത്താവിനെ കേസിൽ കുടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്‌. ‌. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്നും ഗൗരവതരമായ തെറ്റ്‌ സംബവിച്ചിട്ടും അതിനു പരിഹാരം കാണാതെ ചികിൽസാ പിഴവിനെ ചോദ്യം ചെയ്ത രോഗിയുടെ ഭർത്താവിനെ കൂടി അകത്താക്കി എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണു നടന്നു വരുന്നതെന്ന് ആക്ഷൻ കമ്മറ്റി വ്യക്തമാക്കി‌. കഴിഞ്ഞ ഒന്നര മാസക്കാലമായി ചികിൽസാ പിഴവിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആ യുവതിക്ക്‌ കൂട്ടായുള്ളത്‌ അവരുടെ ഭർത്താവാണു. കള്ളകേസിൽ കുടുക്കി ഭർത്താവിനെ കൂടി അകത്താക്കിയാൽ ആ യുവതിയുടെ ജീവൻ അപകടത്തിലാവും. അങ്ങനെ സംബവിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും, ശക്തമായ ജനകീയ സമരങ്ങൾക്ക്‌ ജനകീയ ആക്ഷൻ കമ്മിറ്റി നേതൃതം നൽകുമെന്നും പരാതിയിൽ പറയുന്നു. ആക്ഷൻ കമ്മിറ്റി ചെയർമ്മാൻ കെ സി അഹ്മദ്‌ ചെർക്കള കഴിഞ്ഞ ദിവസം ജനറൽ ആശുപത്രി സുപ്രണ്ടുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക്‌ ശേഷമാണ് രേഖാമൂലമുള്ള പരാതി സമർപ്പിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here