ഭരണകൂട ഭീകരത; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ സംവിധായകൻ ആഷിഖ്‌ അബു

0
1

കൊച്ചി:(www.k-onenews.in)

സംസ്ഥാനത്ത്‌ നിരന്തരമായി തുടരുന്ന ഭരണകൂട ഭീകരതയ്ക്കെതിരേ ആഞ്ഞടിച്ച് സംവിധായകൻ ആഷിക് അബു. ഈ കാര്യങ്ങളിൽ പാർട്ടിക്ക് ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. സമീപകാലത്തെ പോലിസ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. വാളയാർ കേസിലും മാവോവാദി വേട്ടയിലും ഒരു പത്രപ്രവർത്തകനെ ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐഎഎസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

sponsored link;

LEAVE A REPLY

Please enter your comment!
Please enter your name here