ഏഷ്യൻ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലേക്ക് കാസര്‍കോട് സ്വദേശിയും

0

കാസര്‍കോട്‌ : ( www.k-onenews.in 10 sep 2018 ) ഒക്ടോബർ 2 മുതൽ 8 വരെ പുനെയിലെ ശിവ ഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥ്യമരുളുന്ന ഏഷ്യൻ ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലേക്ക് കാസര്‍കോട് സ്വദേശിയും.

മിസ്റ്റര്‍ കാസര്‍കോടും ആലംപാടി സ്വദേശിയുമായ ഷരീഫ് കരിപ്പൊടിയാണ് സെപ്റ്റംബർ 1 ന് ഛത്തിസ്ഗഢിലെ റായ്പൂരിൽ ഇന്ത്യന്‍ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ നടത്തിയ ടീം ഇന്ത്യ സെലക്ഷൻ ട്രയലിലാണ് ഏഷ്യൻ ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലേക്ക് അര്‍ഹത നേടിയത്.

കേരള ബോഡി ബില്‍ഡിങ് അസോസിയേഷന്‍റെ കിഴില്‍ കേരളത്തില്‍ നിന്നും അര്‍ഹത നേടിയ മൂന്ന് പേരില്‍ ഒരാളാണ് ഈ കാസര്‍കോട്ടുക്കാരന്‍.

28 ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 200 ഓളം ഏഷ്യൻ കായികതാരങ്ങൾ ഒക്ടോബർ 2 മുതൽ 8 വരെ പുനയില്‍ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ജൂനിയർ പുരുഷൻമാരുടെയും സ്ത്രീകളുടെയും സീനിയർ പുരുഷൻമാരുടെയും വനിതാ ബോഡി ബിൽഡിങ്ങിലും ഫിസിക് സ്പോർട്സ് വിഭാഗങ്ങളിലും വിവിധ മത്സരങ്ങളിൽ

52 മത്സരങ്ങൾ നടക്കും. പുരുഷ ഫിസിക‌് വിഭാഗത്തിൽ 170CM ഓപ്പൺ കാറ്റഗറിയിലാണ് ഷരീഫ് കരിപ്പൊടി മത്സരിക്കുക.ബിസിനസുകാരനായ ഷരീഫ്

ആലംപാടി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്ട് ക്ലബ് (ആസ്ക്‌ ആലംപാടി) അംഗം കൂടിയാണ് .എര്മാളം പരേതനായ ജലീല്‍ പുതിയല്‍ക്കയുടെയും ജമീലയുടെ മകനാണ് .ഭാര്യ ഫത്തിമത്ത് റിസ്വന മക്കള്‍:ഫതിമത്ത് നെഹ്ല ,നൂറ അനിഖ.

LEAVE A REPLY

Please enter your comment!
Please enter your name here