ആസിഫ വധത്തിൽ ലോകമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു; ജപ്പാനിലും ഇന്ത്യക്കാരുടെ പ്രതിഷേധം

0

ടോക്കിയോ: (www.k-onenews.in) ക്ഷേത്രത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട കാശ്മീരി ബാലിക ആസിഫാ ബാനുവിന്റെ കൊലപാതകത്തിൽ ലോകമെങ്ങും പ്രതിഷേധം വ്യാപിക്കുന്നു.
ഇതിന്റെ ഭാഗമായി ഞായറാഴ്ച്ച വൈകിട്ട്‌ ജപ്പാനിലെ ഒട്ടാഷി പാർക്കിലാണ് ഇന്ത്യക്കാരുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്‌.

സവർണ്ണ മാടമ്പിത്തരത്തിനു വിടുപണി ചെയ്യുന്ന മോഡി സർക്കാർ രാജ്യത്തിനു അപമാനമാണെന്നും പിഞ്ചു കുഞ്ഞിനെപ്പോലും മതത്തിന്റെ പേരിൽ ബലാൽസംഗം ചെയ്ത്‌ കൊലപ്പെടുത്തുന്ന ഭീകര സംഘത്തെ ചെറുക്കാൻ ജനങ്ങൾ മുന്നോട്ട്‌ വരണമെന്നും സംഗമം ആവശ്യപ്പെട്ടു.

ജപ്പാൻ ഒട്ടാഷി പാർക്കിൽ വെച്ച്‌ നടന്ന സമര സംഗമത്തിൽ പങ്കെടുക്കാൻ ദൂരദിക്കുകളിൽ നിന്നു പോലും നിരവധി പേരാണെത്തിയത്‌. സംഗമത്തിൽ ജാസിം മൗലാക്കിരിയത്ത്‌, അഷ്‌റഫ്‌ ആറങ്ങാടി, സുഹൈൽ ചെറുവത്തൂർ, ബാസിത്ത്‌ ഉപ്പള തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here