അസം പൗരത്വ രജിസ്റ്റര്‍: പോപുലര്‍ ഫ്രണ്ട് സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുന്നു 

0
1

ഗുവാഹത്തി: (www.k-onenews.in) അസം അന്തിമ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള തുടര്‍നടപടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി രൂപം നല്‍കി. ഫോറിന്‍ ട്രിബ്യൂണലുകളില്‍(എഫ്ടി) അപ്പീല്‍ നല്‍കുന്നതിന് നിയമസഹായസന്നദ്ധ സംഘങ്ങള്‍ക്ക് രൂപം നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

പോപുലര്‍ ഫ്രണ്ട് കേഡര്‍മാരോടൊപ്പം മറ്റ് വ്യക്തികളെയും കൂട്ടായ്മകളെയും സഹകരിപ്പിച്ചായിരിക്കും സന്നദ്ധ സംഘങ്ങള്‍ രൂപീകരിക്കുക. ബാധിക്കപ്പെട്ട പൗരന്മാരെ സഹായിക്കുന്നതിന് പ്രാദേശിക അഭിഭാഷക സംഘങ്ങളെ സജ്ജമാക്കുന്നതിനും റിസോഴ്‌സ് പേഴ്‌സണ്‍സ് ട്രെയ്‌നിങ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. പരമാവധി ഗ്രാമങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു.

എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 19 ലക്ഷത്തിലേറെ പേരുടെ പ്രയാസത്തില്‍ അദ്ദേഹം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. അതേ സമയം, പുറത്താക്കപ്പെട്ടവരുടെ എണ്ണം ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വലിയ തോതില്‍ കുറച്ചുകൊണ്ടുവരികയും ബംഗ്ലാദേശി കുടിയേറ്റം സംബന്ധിച്ച വ്യാജ പ്രചാരണങ്ങളെ പൊളിച്ചുകാട്ടുകയും ചെയ്ത അസമിലെ വിവിധ കൂട്ടായ്മകളെയും വ്യക്തികളെയും അദ്ദേഹം അഭിനന്ദിച്ചു. അന്തിമ പട്ടിക പുറത്തുവന്നതോടെ, രാജ്യവ്യാപകമായി പൗരത്വ പട്ടിക നടപ്പാക്കണമെന്ന് പറഞ്ഞവര്‍ ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here