അ​യോ​ധ്യ​യി​ലെ ഭൂ​മി മു​സ്​​ലിം​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്താ​ൽ രാ​ജ്യ​ത്ത്​ ര​ക്​​ത​പ്പു​ഴ​യൊ​ഴു​കു​മെ​ന്ന്​ ​ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ

0

ന്യുഡൽഹി: (www.k-onenews.in) അ​യോ​ധ്യ​യി​ലെ ഭൂ​മി മു​സ്​​ലിം​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്താ​ൽ രാ​ജ്യ​ത്ത്​ ര​ക്​​ത​പ്പു​ഴ​യൊ​ഴു​കു​മെ​ന്ന്​ ​ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ. രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി മു​സ്​​ലിം നേ​താ​ക്ക​ളെ ക​ണ്ട്​ മ​ധ്യ​സ്​​ഥ​ത​ക്ക്​​ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്​ പി​റ​കെ​യാ​ണ്​ ര​വി​ശ​ങ്ക​റി​​ന്റെ ഭീ​ഷ​ണി. രാ​മ​ക്ഷേത്ര​ത്തി​നാ​യി താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​ന്റെ പി​ന്തു​ണ​യു​ണ്ടെ​ന്ന്​ ര​വി​ശ​ങ്ക​ർ എ​ൻ.​ഡി.​ടി.​വി​ക്ക്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്​​ഥാ​ന​ത്ത്​ സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും നി​ല​നി​ർ​ത്തേ​ണ്ട​ത്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​​ന്റെ ചു​മ​ത​ല​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹം മ​ധ്യ​സ്​​ഥ​ത​യെ പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും ര​വി​ശ​ങ്ക​ർ തു​ട​ർ​ന്നു. മ​ധ്യ​സ്​​ഥ​ത ശ്ര​മം കൊ​ണ്ട​ല്ലാ​തെ കോ​ട​തി വി​ധി കൊ​ണ്ട്​ അ​യോ​ധ്യ വി​ഷ​യം പ​രിഹ​രി​ക്ക​പ്പെ​ടി​ല്ല. ഭൂ​മി ബാ​ബ​രി മ​സ്​​ജി​ദി​ന്റേ​താ​ണെ​ന്ന്​ വി​ധി​ച്ച് സു​പ്രീം​കോ​ട​തി അ​ത്​ മു​സ്​​ലിം​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്താല്‍ ഇ​വി​ടെ ര​ക്​​ത​പ്പു​ഴ​യൊ​ഴു​കും. അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദി​ന്​ മേ​ലു​ള്ള അ​വ​കാ​ശ വാ​ദം മു​സ്​​ലിം​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ സി​റി​യ ആ​വ​ർ​ത്തി​ക്കു​മെ​ന്നും എ​ൻ.​ഡി.​ടി.​വി​ക്ക്​ മു​മ്പ്​ ഇ​ന്ത്യ ടു​ഡെ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ര​വി​ശ​ങ്ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര​ത്തി​നാ​യി മ​ധ്യ​സ്​​ഥ​ത​ക്കി​റ​ങ്ങി​യ ര​വി​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​തി​ന്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്​​തി​നി​യ​മ ബോ​ർ​ഡി​​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മൗ​ലാ​ന സ​ൽ​മാ​ൻ ന​ദ്​​വി ബാ​ബ​രി മ​സ്​​ജി​ദ്​ ത​ർ​ക്ക​ത്തി​ലെ വി​വാ​ദ നി​ല​പാ​ടി​ൽ​നി​ന്ന്​ നാ​ട​കീ​യ​മാ​യി പി​ന്മാ​റി​യ​തി​ന്​ പി​റ​കെ​യാ​ണ്​ ര​വി​ശ​ങ്ക​റിന്റെ ഭീ​ഷ​ണി. രാ​മ​ക്ഷേ​ത്ര​ത്തി​നാ​യു​ള്ള ച​ർ​ച്ച​യി​ൽ​നി​ന്ന്​ താ​ൻ സ്വ​യം പി​ന്മാ​റു​ക​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും സ​ൽ​മാ​ൻ ന​ദ്​​വി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

 

ഫോട്ടോ കടപ്പാട് : കോസ്റ്റൽ ഡൈജസ്റ്

LEAVE A REPLY

Please enter your comment!
Please enter your name here