ബാബുവിൻ്റെ കുടുംബത്തിന് ഉമ്മൻചാണ്ടിയുടെ സമ്മാനം

0
0

കാഞ്ഞങ്ങാട് : പെയിൻറിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് മരിച്ച കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ബാബു കരുവാച്ചേരിക്ക് സഹപ്രവർത്തകരായ ഡിവി ബാലകൃഷ്ണൻ, അഡ്വ.പി. ബാബുരാജ്, പത്മരാജൻ ഐങ്ങോത്ത്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി നൽകിയ വാഴുന്നൊറൊടി മധുരം കൈയിലെ സ്നേഹവീടിന് കുടിവെള്ള സൗകര്യമൊരുക്കി നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  

ബാബുവിൻ്റെ സ്നേഹക്കൂടാരത്തിൻ്റെ വീടിൻ്റെ പാലുകാച്ചലിനും, പരേതനായ ബാബുവിൻ്റെ ഫോട്ടോ അനാച്ഛാദനത്തിനുമെത്തിയ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലാണ് കുടിവെള്ള സൗകര്യമില്ലാത്ത കാര്യം ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ പെടുത്തിയത്. 
കുടിവെള്ള സൗകര്യമേർപ്പെടുത്താൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയായ സുമിത്രൻ പുതിയപുരയിലിനെ ചുമതലപെടുത്തുകയും മാനേജറായ വാഴുന്നൊറൊടിയിലെ പ്രകാശൻ അതേ ദിവസം തന്നെ പ്രവർത്തി ഏകോപിപ്പിച്ച് പൂർത്തികരിച്ചു നൽകുകയും ചെയ്തു. 
നിയമസഭാംഗത്വത്തിൻ്റെ അമ്പതാം വാർഷികത്തിലെത്തി നിൽക്കുന്ന ഉമ്മൻ ചാണ്ടി നൽകിയ അപ്രതീക്ഷിത സമ്മാനത്തിൻ്റെ സന്തോഷത്തിലാണ് ബാബുവിൻ്റെ ഭാര്യ ബിന്ദുവും രണ്ട് പെൺമക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here