ഫേസ്‍ബുക്കില്‍ മോശം കമന്റിട്ടു; പ്രവാസി യുവതിക്ക് ജയില്‍ ശിക്ഷ

0
1

ഫുജൈറ: (www.k-onenews.in) ഒരുമിച്ച് ജോലി ചെയ്യുകയായിരുന്ന സ്ത്രീയുടെ ഫേസ്ബുക്കിലെ ഫോട്ടോയ്ക്ക് മോശം കമന്റിട്ടതിൻ്റെ പേരില്‍ പ്രവാസി വനിത ജയിലിലായി. ചിത്രം പോസ്റ്റ് ചെയ്ത സ്ത്രീ തന്നെ അപമാനിക്കുന്നതാണെന്നാരോപിച്ച് ഫുജൈറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് പരാതിക്ക് കാരണമായ കമന്റ് ചെയ്തത്.

ഫോട്ടോ മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നും പിന്‍വലിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ വന്നതോടെ മോശം വാക്കുകള്‍ ഉപയോഗിച്ച് കമന്റ് ചെയ്തു. കമന്റിലെ ചില വാക്കുകള്‍ തന്നെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം കുറ്റം ചുമത്തി കേസ് പ്രോസിക്യൂഷന് കൈമാറി. യുവതി പ്രോസിക്യൂഷന് മുന്നിലും കോടതിയിലും കുറ്റം സമ്മതിച്ചു.

ഫോട്ടോ കണ്ടപ്പോള്‍ തനിക്ക് അത്രയധികം അസ്വസ്ഥതയുണ്ടായെന്നും തനിക്ക് പരാതിക്കാരിയുടെ രക്ഷിതാക്കളെ പരിചയമുള്ളതിനാല്‍ അവര്‍ക്കും ആ ഫോട്ടോ ഇഷ്ടപ്പെടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. എന്നാല്‍ എത്ര മുതിര്‍ന്നയാളാണെങ്കിലും തന്റെ സംരക്ഷണം ഏറ്റെടുക്കേണ്ട കാര്യം പ്രതിക്കില്ലെന്നായിരുന്നു പരാതിക്കാരിയുടെ പക്ഷം. തനിക്ക് സ്വന്തമായ തീരുമാനങ്ങളും അവകാശങ്ങളെക്കുറിച്ച് ബോധ്യവുമുണ്ട്. മറ്റൊരാള്‍ക്ക് ശല്യമാവാത്ത വിധത്തില്‍ ഫേസ്‍ബുക്കില്‍ എന്തും പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി അപമാനിച്ച കുറ്റത്തിന് കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here