ബാഗ്ദാദി ഇക്കൊല്ലവും ‘കൊല്ലപ്പെട്ടു’; അമേരിക്കൻ അവകാശവാദത്തെ ട്രോളി സോഷ്യൽമീഡിയ

0
0

വാഷിംഗ്ടൺ:(www.k-onenews.in)

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൈന്യത്തിന്റെ സ്ഥിരീകരണത്തിനു പിന്നാലെട്രോളുകളുമായി സോഷ്യൽ മീഡിയ.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിയുന്ന ബാഗ്ദാദി കൊല്ലപ്പെട്ടെന്ന പല വ്യാജ വാർത്തകളും മുൻപുംപുറത്തു വന്നിരുന്നു. ഇതാണ് ഈ വാർത്തയെയും പരിഹാസത്തോടെ കാണാൻ കാരണം.

സിറിയയിൽ അമേരിക്കൻ സൈന്യം നടത്തിയ റെയ്ഡിൽ പിടിക്കപ്പെടുമെന്നായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്, അമേരിക്കൻ പ്രസിഡണ്ട്‌ഡൊണാള്‍ഡ് ട്രംപ് ഇന്ത്യൻ സമയം വൈകീട്ട് 6 നു മാധ്യമങ്ങളെ  കാണുമെന്ന് സൂചനയുണ്ട്‌.

ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്ന ട്രംപിന്റെ ട്വീറ്റ് വാർത്തയ്ക്ക്‌ സ്ഥിരീകരണം നൽകുന്നുണ്ട്‌. എന്നാൽഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഔദ്യോഗികസ്ഥിരീകരണമുണ്ടാവുകയുള്ളൂ. അതിനിനിയും സമയമെടുത്തേക്കും.

sponsored link; https://youtu.be/4I12GAg5BgA

LEAVE A REPLY

Please enter your comment!
Please enter your name here