പ്രമുഖ ആക്ടിവിസ്റ്റ്‌ ബത്രൻ രവിചന്ദ്രൻ ഇസ്‌ലാം സ്വീകരിച്ചു (വീഡിയോ)

0
1

ചെന്നൈ:(www.k-onenews.in)

പ്രമുഖ ആക്ടിവിസ്റ്റും ‘ദലിത്‌ കാമറ’ ചീഫുമായ ബത്രൻ രവിചന്ദ്രൻ ഇസ്‌ലാം മതം സ്വീകരിച്ചു.

ഒരുപാട്‌ നാളത്തെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമൊടുവിലാണ് താൻ ഇസ്‌ലാമിനെ വിമോചന പാതയായി സ്വീകരിച്ചതെന്നും തൊട്ടു കൂടായ്മയും അയിത്തവുമില്ലാത്ത ഇസ്‌ലാം മാനവിക നന്മയാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു തമിഴ്‌നാട്‌ സ്വദേശിയായ ഇദ്ധേഹം.
പരിപാടിക്ക്‌ ശേഷം ചേരമാൻ ജുമാ മസ്ജിദിലെത്തി സത്യവാചകം ചൊല്ലി ‘റഈസ്‌ മുഹമ്മദ്‌’ എന്ന പേരും സ്വീകരിച്ചു.
ദലിത്‌ സമൂഹത്തെ അടിച്ചമർത്തുന്ന ബ്രാഹ്മണ സവർണ്ണ വാദത്തിനെതിരിൽ കഴിഞ്ഞ ഏതാനും നാളുകളായി പ്രവർത്തിച്ചു വരികയായിരുന്നു.
ദലിത്‌ കാമറ എന്ന യൂടൂബ്‌ ചാനലിന്റെ സ്ഥാപകനും കൂടിയാണ് ഇദ്ധേഹം.

വീഡിയോ കാണാം;
https://youtu.be/PzLtrsFpZF0

LEAVE A REPLY

Please enter your comment!
Please enter your name here