ബെവ് ക്യൂ ആപ്പ് തയ്യാറാക്കാന്‍ ഏല്‍പിച്ചത് സിപിഎം സഹയാത്രികരെ, അഴിമതിയെന്ന് ചെന്നിത്തല

0
0

തിരുവനന്തപുരം: (www.k-onenews.in) ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈൽ ആപ്പ് ഉണ്ടാക്കാൻ അനുവാദം നൽകിയത് മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികര്‍ക്കാണെന്നും ചെന്നിത്തല ആരോപിച്ചു.

ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

സർക്കാർ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണം. സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട കാര്യമെന്ത്? അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഫെയർ കോഡിനെ മാറ്റി ഐടി മിഷനെ ഏൽപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here