‘പോരാട്ടം തുടരും’; ആസാദിന് വന്‍ വരവേല്‍പ്പ്; ഉച്ചയ്ക്ക് വീണ്ടും ജുമാമസ്ജിദില്‍

0
2

ന്യുഡൽഹി: (www.k-onenews.in) പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി. രാത്രി ഒന്‍പത് മണിയോടെ തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആസാദിന് വന്‍ വരവേല്‍പ്പാണ് അണികള്‍ ഒരുക്കിയത്. കരിനിയമം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്ന കോടതി ഉത്തരവില്‍ ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ‌ര്‍ത്തു. …

ജാമ്യം ലഭിച്ച് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാണ് നടപടികള്‍ പൂര്‍ത്തിയാക്കി ചന്ദ്രശേഖര്‍ ആസാദിന് തീഹാറിന്റെ മതില്‍കെട്ടിന് പുറത്തേക്ക് വരാനായത്. രാത്രി വൈകിയിട്ടും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജയിലിന് പുറത്തു തടിച്ചുകൂടി. അവിടെ നിന്ന് ജോര്‍ബാഗിലെ ഇരുന്നൂറ് വര്‍ഷം പഴക്കമുള്ള ഇമാം ബാര മസ്ജിദിലേക്ക്. രാത്രി പതിനൊന്ന് മണിക്ക് പടക്കം പൊട്ടിച്ച് സ്വീകരണം….

ഭരണഘടന നെഞ്ചോട് ചേര്‍ത്ത് അണികളെയും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശേഷം മസ്ജിദില്‍ പ്രാര്‍ഥന.

പൗരത്വനിയമത്തിന് അനുകൂലമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം റാലികള്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കില്‍ നിയമത്തിനെതിരെ താന്‍ ആയിരത്തിഅഞ്ഞൂറ് റാലികള്‍ നടത്തുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‌ഇന്ന് ഉച്ചയ്‍ക്ക് ജുമാമസ്ജിദില്‍ വെള്ളിയാഴ്ച നമസ്കാരത്തില്‍ പങ്കെടുക്കുന്ന ആസാദ് രാമദാസ് ക്ഷേത്രത്തിലും ഗുരുദ്വാരയിലും ക്രിസ്ത്യന്‍ പള്ളിയിലും പ്രാര്‍ഥന നടത്തിയ ശേഷം കോടതി ഉത്തരവ് അനുസരിച്ച് സ്വദേശമായ യുപിയിലെ സഹാറന്‍പുരിലേക്ക് മടങ്ങും.

 

LEAVE A REPLY

Please enter your comment!
Please enter your name here