മുസ്‌ലിം കുടിയേറ്റക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

0

ന്യൂദല്‍ഹി: (www.k-onenews.in) പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിമിതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേതഗതി ബില്‍ ലോക്‌സഭ പാസാക്കി. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കക്ഷികളുടെയെല്ലാം എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസാക്കിയത്.

ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആണ് ബില്‍ അവതരിപ്പിച്ചത്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആവശ്യം തള്ളിയതിനെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും സഭയില്‍നിന്ന് ഇറങ്ങി പോയി. എന്‍.ഡി.എ ഘടകകക്ഷിയായ അസം ഗണ പരിഷദടക്കം ബില്ലിനെ എതിര്‍ത്തിരുന്നു. അതേസമയം അസമിനു വേണ്ടി മാത്രമുള്ളതല്ല, മൊത്തം രാജ്യത്തിനുവേണ്ടിയാണു നിയമമെന്നു ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here