ബിജെപി വിശദീകരണ യോഗം ബഹിഷ്കരിക്കാനുറച്ച്‌ നാട്ടുകാർ ; ബോവിക്കാനത്ത്‌ വെള്ളിയാഴ്ച്ച ജനകീയ നിസ്സഹകരണം

0
2

കാസർഗോഡ്‌:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി സംഘടിപ്പിക്കുന്ന ജനജാഗ്രതാ സമ്മേളനം ബഹിഷ്കരിക്കാൻ ‌ ബോവിക്കാനവും ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പരിപാടി നടക്കുന്ന ജനുവരി 17 വെള്ളിയാഴ്ച്ച ബോവിക്കാനം ടൗണിൽ കടകളടച്ച്‌ ബഹിഷ്കരിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
ജനങ്ങളുടെ ഈ പ്രതിഷേധം ബിജെപി നേതൃത്വത്തിനു കടുത്ത തലവേദന സൃഷ്ടിച്ചിരിക്കയാണ്. ബഹിഷ്‌കരണത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡണ്ട്‌ തന്നെ രംഗത്ത്‌ വരേണ്ടി വന്ന അവസ്ഥയിലായിരിക്കയാണ്. ബോവിക്കാനം ടൗണിൽ നടക്കുന്ന ജനകീയ ഹർത്താൽ ‘താലിബാനിസ’മാണെന്നും മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഹർത്താലിനു സഹകരിക്കാൻ കാമ്പയിൻ നടക്കുന്നതായും ജില്ലാ പ്രസിഡണ്ട്‌ അഡ്വ.കെ ശ്രീകാന്ത്‌ ആരോപിക്കുന്നു‌. ജനകീയ ബഹിഷ്കരണം സംഘപരിവാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നതിന്റെ തെളിവാണ് ഇത്തരം വിലകുറഞ്ഞ ആരോപണമെന്ന് ബോവിക്കാനം പൗരാവലി സമിതി പ്രവർത്തകർ വ്യക്തമാക്കുന്നു. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യെ ജനങ്ങൾ സ്വമേധയാ ബിജെപി യോഗം ബഹിഷ്കരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

നേരത്തെ, ആലപ്പുഴ വളഞ്ഞ വഴിയിലും കുറ്റിയാടിയിലും നരിക്കുനിയിലും ഏകരൂരിലും പൊതുജനങ്ങളും വ്യാപാരികളും ബിജെപി പൊതുയോഗം നടക്കുന്ന സമയം ബഹിഷ്‌കരിക്കുകയും കടയടച്ച് പോവുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here