ബിജെപിയുടെ ജനജാഗ്രതാ‌ സമ്മേളനം വൻപരാജയം ; നേതൃത്വത്തെ ഞെട്ടിച്ച്‌ ജനപങ്കാളിത്തത്തിൽ വൻ ഇടിവ്‌

0
1

കാസർഗോഡ്‌:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ടും അതിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ രാജ്യവിരുദ്ധ പ്രവർത്തനമായും ചിത്രീകരിച്ച്‌ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം വൻ പരാജയമായത്‌‌ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി.

ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിലാണ് ഡിസ:30 തിങ്കളാഴ്ച വൈകിട്ട്‌ കാസർഗോഡ്‌ പുതിയ ബസ്റ്റാൻഡ്‌ പരിസരത്ത്‌ ജില്ലാ കമ്മറ്റി ജനജാഗ്രതാ സമ്മേളനം സംഘടിപ്പിച്ചത്‌. ബിജെപിയുടെ സംസ്ഥാന നേതൃനിരയിലെ ഏറ്റവും പ്രമുഖനായ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയാണ് വെറും വിരലിലെണ്ണാവുന്ന ആളുകൾ മാത്രം പങ്കെടുത്ത്‌ പാർട്ടിക്ക്‌ നാണക്കേടുണ്ടാക്കിയിരിക്കുന്നത്‌‌.(www.k-onenews.in)

കഴിഞ്ഞ ദിവസം കാസർഗോഡ്‌ നഗരത്തിൽ സംയുക്ത ജമാഅത്ത്‌ കമ്മറ്റി സംഘടിപ്പിച്ച റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്‌. ഇതിനു മറുപടിയെന്നോണം സംഘടിപ്പിച്ച ഈ പരിപാടിക്ക്‌ പരമാവധി ഹിന്ദുത്വരെ നഗരത്തിലേക്ക്‌ എത്തിക്കാനും അതിലൂടെ ശക്തിപ്രകടനം നടത്താനുമാണ് ആർഎസ്‌എസ്‌ നേതൃത്വം ബിജെപിക്ക്‌ നിർദ്ദേശം നൽകിയത്‌. എന്നാൽ സംസ്ഥാന തലത്തിൽ തന്നെ ബിജെപിക്ക്‌ ഏറ്റവും സ്വാധീനമുള്ള മേഖലയായ കാസർഗോഡ്‌ പോലും ജനപങ്കാളിത്തം കുത്തനെ ഇടിഞ്ഞത്‌ ആർഎസ്‌എസ്‌ നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്‌.(www.k-onenews.in)

ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ സംഘപരിവാറിൽ തന്നെ ഭിന്നതയുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്‌. അതേ സമയം, ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ പേരു പറയപ്പെടുന്ന കെ.സുരേന്ദ്രന്റെ പരിപാടി പരാജയപ്പെടുത്താൻ പികെ കൃഷ്ണദാസ്‌ വിഭാഗം നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്ന് സുരേന്ദ്രൻ അനുകൂലികൾ ആരോപിക്കുന്നുണ്ട്‌. ഇതിനിടെ പരിപാടിയുടെ ചിത്രങ്ങൾ ‘വൻ ജന പങ്കാളിത്തം’‌ എന്ന തലക്കെട്ടോടെ തന്റെ ഫേസ്‌ബുക്ക്‌ പേജിൽ കെ.സുരേന്ദ്രൻ തന്നെ സ്വയം ട്രോളിയത്‌ പാർട്ടിക്ക്‌ തലവേദനയായിട്ടുണ്ട്‌.

Sponsored link:-

LEAVE A REPLY

Please enter your comment!
Please enter your name here