ആറാംഘട്ടം കഴിഞ്ഞില്ലേ… ബിജെപി ഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്ന് അമിത് ഷാ

0

ന്യുഡൽഹി:(www.k-onenews.in) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പിന്നിട്ടതോടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ആറാംഘട്ടം പിന്നിട്ടതോടെ ബി.ജെ.പി ഭരിക്കാനുള്ള ഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇനി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് യോഗം ചേര്‍ന്ന് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള അവസരമാണെന്നും അമിത് ഷാ പറയുന്നു.

”അഞ്ച്, ആറ് ഘട്ടം കഴിഞ്ഞതോടെ ബി.ജെ.പിയുടെ കാര്യത്തില്‍ എനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്. ബി.ജെ.പി ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഏഴാംഘട്ടം കൂടി കഴിയുന്നതോടെ ഭൂരിപക്ഷം 300 കടക്കും” – അമിത് ഷാ പറഞ്ഞു. മെയ് 19 നാണ് ഏഴാമത്തേതും അവസാനത്തേതുമായ ഘട്ടം നടക്കുക. കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 2014 ല്‍ ബി.ജെ.പിക്ക് 282 സീറ്റുകളാണ് ലഭിച്ചത്.

ടി.ആര്‍.എസ് പോലുള്ള പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായിരിക്കുമെന്നും അമിത് ഷാ പറയുന്നു. ഇത്തവണയും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ വേണ്ടത്ര സീറ്റ് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here