അമിത വാടക ചോദ്യം ചെയ്ത യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറി; ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തു

0

നീലേശ്വരം:(www.k-onenews.in)

അമിത വാടക ചോദ്യം ചെയ്ത യാത്രക്കാരിയോട്‌ അപമര്യാദയായി പെരുമാറിയ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോലീസ്‌ കേസ്‌.

നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ ഷംന മന്‍സിലിലെ സജിന റഷീദിന്റെ പരാതിയിൽ തെരുവത്ത്‌ സ്വദേശി പികെ. ഷിബുവിനെതിരെയാണു കേസെടുത്തിരിക്കുന്നത്‌. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക്‌ നീലേശ്വരം എന്‍കെബിഎം എയുപി സ്കൂളിനു മുന്നിൽ നിന്ന് കയറി രാജാസ് സ്‌കൂൾ വരെ പോയ തന്നോട്‌ അമിതവാടക ആവശ്യപ്പെട്ടുവെന്നും ഇത്‌ ചോദ്യം ചെയ്ത തന്നെ പൊതുജനമധ്യത്തിൽ വെച്ച്‌ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്‌.
ഇതേ തുടർന്ന് മാർക്കറ്റ്‌ ജംഗ്‌ഷൻ ഓട്ടോസ്റ്റാൻഡിലെ കെഎല്‍ 60 ബി 3744 നമ്പര്‍ ഓട്ടോറിക്ഷാ ഡ്രൈവറായ ഷിബുവിനെതിരെ നീലേശ്വരം പോലീസ് കേസെടുക്കുകയായിരുന്നു‌. ഷിബു ബിഎംഎസിന്റെയും ‌ സംഘപരിവാറിന്റെയും സജീവ പ്രവത്തകനായ
ഇയാൾ ഇതിനു മുൻപും നീലേശ്വരം മേഖലയിൽ‌ അക്രമപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here