ബിജെപി ഓഫിസിനു സമീപത്തെ ബോംബ് സ്‌ഫോടനം; സമഗ്രാന്വേഷണം വേണം- മുസ്തഫ കൊമ്മേരി

0

തലശ്ശേരി:(www.k-onenews.in) തലശ്ശേരി ചെട്ടിമുക്കില്‍ ബിജെപി ഓഫിസിനു സമീപം നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ മുസ്തഫ കൊമ്മേരി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

വടകര മണ്ഡലം ഉള്‍പ്പെടുന്ന തലശ്ശേരിയില്‍ സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അദ്ദേഹം നടുക്കവും ഞെട്ടലും രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കലാപങ്ങളും സ്‌ഫോടനങ്ങളും നടത്താന്‍ സംഘപരിവാരം ശ്രമിക്കുന്നതായി ആരോപണമുയരുന്ന ഘട്ടത്തിലാണ് ബി.ജെ.പി ഓഫിസിനു സമീപം ഉഗ്ര സ്‌ഫോടനം നടന്നിരിക്കുന്നത്. ഇത് ഒറ്റപെട്ട സംഭവമല്ല.

വടക്കന്‍ കേരളത്തില്‍ സംഘപരിവാര കേന്ദ്രത്തില്‍ ഇത്തരം നിരവധി സ്‌ഫോടനങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി നടന്നിട്ടുള്ളത്. എന്നാല്‍ വന്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇത്തരം സംഘങ്ങളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരും പോലിസും കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നതെന്നും മുസ്തഫ കൊമ്മേരി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here